കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ മഞ്ഞള്‍ കൃഷി വിളവെടുത്തു

പനയാല്‍ : പനയാല്‍ സര്‍വീസ് സഹകരണ ബാങ്ക് നടപ്പിലാക്കിയ സ്പൈസസ് വില്ലേജ് പദ്ധതിയുടെ ഭാഗമായി കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ പനയാല്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മഞ്ഞള്‍ കൃഷിയുടെ വിളവെടുപ്പ് നടത്തി. പനയാല്‍ കോട്ടക്കാല്‍ തറവാട്ടു വളപ്പില്‍ നടന്ന മഞ്ഞള്‍ കൃഷി വിളവെടുപ്പ് സിഐടിയു ജില്ല പ്രസിഡണ്ട് പി മണിമോഹനന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് നാരായണന്‍ കുന്നൂച്ചി അധ്യക്ഷനായി. കാഞ്ചന, എ ശാന്ത, മധു പണിക്കര്‍, എ ചന്ദ്രന്‍, സി വി സുരേഷ്, , ചന്ദ്രന്‍ പനയാല്‍, ടി ബാലകൃഷ്ണന്‍, അനശ്വര നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ഹരി വില്ലാരംപതി സ്വാഗതവും എന്‍ ഉഷ കുമാരി നന്ദിയുംപറഞ്ഞു.

Spread the love
error: Content is protected !!