ലോക വൃക്ക ദിനത്തില്‍ ചിത്താരി ഡയാലിസിസ് സെന്റര്‍ ഗോള്‍ഡന്‍ മെമ്പര്‍ കാര്‍ഡ് ലോഞ്ചിങ്ങ് നടന്നു: ചിത്താരി ഡയാലിസിസ് സെന്റര്‍ യു എ ഇ കമ്മിറ്റി ചെയര്‍മാന്‍ സി പി ഹാരിസ് നിര്‍വഹിച്ചു

ചിത്താരി സൗത്ത്: ചിത്താരിയില്‍ പാവപ്പെട്ട വൃക്കരോഗികള്‍ക്കായി കഴിഞ്ഞ 2 വര്‍ഷത്തിലധികമായി പ്രവത്തിച്ച് വരുന്ന ചിത്താരി ഡയാലിസിസ് സെന്റെറിന്റെ ഫണ്ട് സമാഹാരണത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ചിത്താരി ഡയാലിസിസ് സെന്റര്‍ ഗോള്‍ഡന്‍ മെമ്പര്‍ കാര്‍ഡിന്റെ ലോഞ്ചിങ്ങ് കര്‍മ്മം ലോക വൃക്ക ദിനത്തില്‍ ചിത്താരി ഡയാലിസിസ് സെന്റെര്‍ യു എ ഇ കമ്മിറ്റി ചെയര്‍മാന്‍ സി പി ഹാരിസ് നിര്‍വഹിച്ചു പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റംസാന്‍ മാസത്തില്‍ പാവപ്പെട്ട വൃക്കരോഗികള്‍ക്കായി കൈകോര്‍ക്കാന്‍ വേണ്ടി ചിത്താരി ഡയാലിസിസ് സെന്റെറിന്റെ ഗോള്‍ഡന്‍ മെമ്പര്‍ കാര്‍ഡ് പദ്ധതിയില്‍ എല്ലാവരും പങ്കാളികളാകണമെന് സി പി ഹാരിസ് പറഞ്ഞു ചടങ്ങില്‍ ഡയാലിസിസ് സെന്റെര്‍ ട്രഷറര്‍ തയ്യിബ് കൂളിക്കാട് സഹായിചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഷരീഫ് മിന്ന ഡയാലിസിസ് സെന്റര്‍ യു എ ഇ കണ്‍വീനര്‍ അബ്ദുള്ള കുട്ടന്‍ വളപ്പ്, മര്‍ഹും മെട്രോ മുഹമ്മദ് ഹാജിയുടെ സഹോദരന്‍ സി എം അബ്ദുള്ള ഹാജി എന്നിവര്‍പങ്കെടുത്തു

Spread the love
error: Content is protected !!