കോട്ടപ്പാറ: ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റ്ഡിന്റെ ഗ്യാസ് സ്റ്റേഷന്‍ കമ്മീഷന്‍ ചെയ്തു. ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റ്ഡി ന്റെ (ഐഒഎജിപിഎല്‍) നിര്‍മ്മാണം പുര്‍ത്തിയാവുന്ന കാഞ്ഞങ്ങാട് സിറ്റി ഗ്യാസ് പദ്ധതിക്കായി കോട്ടപ്പാറക്കും നെല്ലിത്തറക്കുമിടയില്‍ സ്ഥാപിച്ച ഗെയില്‍ ഇന്ത്യ ലിമിറ്റഡിന്റെ ഗ്യാസ് സ്റ്റേഷന്‍ കമ്മീഷന്‍ ചെയ്തു.കോട്ടപ്പാറ ഗെയില്‍ വാള്‍വ് സ്റ്റേഷന്‍ മുതല്‍ നെല്ലിത്തറയിലെ ഗ്യാസ്സ്റ്റഷന്‍ വരെ 700 മീറ്റര്‍ 4′ പൈപ്പ് ലൈനാണ് കമ്മീഷന്‍ ചെയ്തത് .
ഗ്യാസ് സ്റ്റേഷനില്‍ നിന്നാണ് വീടുകളിലേക്കും സിഎന്‍ജി പമ്പുകളിലേക്കും പ്രകൃതി വാതകം എത്തിക്കുക. ഇതോടെ ജില്ലയില്‍ സുരക്ഷിതവും സുതാര്യവുമായ പ്രകൃതി വാതകത്തിന്റെ ലഭ്യത ഉറപ്പ് വരുത്താനായി. ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്ന ജില്ലയിലെ നാലു സി എന്‍ ജി പമ്പുകളിലും, ഇനി പ്രവര്‍ത്തനത്തിന് ഒരുങ്ങുന്ന മൂന്നു പമ്പുകളിലും സി എന്‍ ജി ക്ഷാമം ഇനി ഉണ്ടാവില്ല.ആദ്യ ഘട്ടത്തില്‍ കാഞ്ഞങ്ങാട് നഗരസഭ ,അജാനൂര്‍, മടിക്കൈ പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ഗ്യാസ് എത്തിക്കാനാണ് തീരുമാനം. ജില്ലയിലെ ഭൂരിഭാഗം ജനങ്ങള്‍ക്കും ഗ്യാസ് ലഭ്യമാക്കാനും കൂടുതല്‍ ഓണ്‍ലൈന്‍ സി എന്‍ ജി പമ്പുകള്‍ തുറക്കാനും ഇതോടെ കഴിയും. ഗെയില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ് മോവര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചീഫ് ജനറല്‍ മാനേജര്‍ ജോസ് തോമസ് ,സി ജി എം മാര്‍ക്കറ്റിംഗ് രാജേഷ് സിന്‍ഹ , ജനറല്‍ മാനേജര്‍ വിപിന്‍ ചന്ദ്രിന്‍,ബേസ് ഇന്‍ ചാര്‍ജ് കണ്ണൂര്‍ ജോര്‍ജ് ആന്റണി , അസി. ജനറല്‍ മാനേജര്‍ പി ജിതേഷ് എന്നിവര്‍ ചടങ്ങില്‍സംസാരിച്ചു.