അമ്പലത്തറ: ലൈസന്‍സില്ലാത്ത നാടന്‍ തിരതോക്കുമായി 49 കാരന്‍ അറസ്റ്റില്‍. തായന്നൂര്‍ സര്‍ക്കാരി മൊയാലം ഹൗസിലെ ബി.നാരായണനെയാണ് അറസ്റ്റ് ചെയ്തത്. മരുതോം സെക്ഷന്‍ ഫോറസ്‌ററ് ഓഫീസര്‍ ബി.എസ്. വിനോദ്കുമാറിന് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ അമ്പലത്തറ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ. ലതീഷും സംഘവും നടത്തിയ പരിശോധനയിലാണ് തായന്നൂര്‍ ഒരളക്കാട് എന്ന സ്ഥലത്ത് പാറപ്പള്ളിയില്‍ താമസിക്കുന്ന സര്‍ഫാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള റബ്ബര്‍ തോട്ടത്തിലെ ഷെഡില്‍ നിന്നും ഇന്നലെ രാത്രി പ്രതിയെ അറസ്റ്റ്ചെയ്തത്.