പെരിയ: പൊതു തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായ കേരള കേന്ദ്ര സര്‍വകലാശാലയിലെ പെരിയ ആസ്ഥാനത്ത് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍,ജില്ലാ പോലീസ് മേധാവി പി.ബിജോയ്,എന്നിവരുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തി. വോട്ടു രേഖപ്പെടുത്തിയ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സ്‌ട്രോംഗ് റൂം സംവിധാനങ്ങളും പരിശോധിച്ചു. സബര്‍മതി, ഗംഗോത്രി,കാവേരി, ബ്രഹ്‌മപുത്ര എന്നി ബ്ലോക്കുകള്‍ പരിശോധിച്ച് സൗകര്യം വിലയിരുത്തി.
കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലെയും വോട്ടിങ് യന്ത്രങ്ങള്‍
കേന്ദ്ര സര്‍വകലാശാലയില്‍ സൂക്ഷിക്കും.സുരക്ഷാ-തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ എന്നിങ്ങനെ മൂവായിരത്തിലേറെ പേര്‍ക്കു ഒത്തുകൂടാന്‍ സൗകര്യമുള്ള സ്ഥലമെന്ന നിലയിലാണ് പെരിയ കേന്ദ്ര സര്‍വകലാശാല വോട്ടെണ്ണല്‍ കേന്ദ്രമായി തിരഞ്ഞെടുത്തിട്ടുള്ളത്. പോലീസ് സുരക്ഷ പരിശോധനയും നടത്തി.
അസി റിട്ടേണിങ് ഓഫീസര്‍മാരായ സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്,ആര്‍.ഡി.ഒ പി. ബിനുമോന്‍ , എല്‍.എ ഡെപ്യൂട്ടികളക്ടര്‍ നിര്‍മ്മല്‍ റീത്ത ഗോമസ് ,എല്‍.ആര്‍ ഡെപ്യൂട്ടികളക്ടര്‍
ജെഗ്ഗി പോള്‍, ആര്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ പി.ഷാജു, ഡപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) പി അഖില്‍, ബന്ധപ്പെട്ട നോഡല്‍ ഓഫീസര്‍മാര്‍, ഇലക്ട്രിക്കല്‍ രജിസ്റ്റര്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ അനുഗമിച്ചു.