രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിജയത്തിന് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 501 അംഗ യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി

കാഞ്ഞങ്ങാട് : കാസര്‍കോട് ‘ പാര്‍ലമെന്റ് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ വിജയത്തിനായി 501 അംഗ കാഞ്ഞങ്ങാട് മണ്ഡലം യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.
കണ്‍വെന്‍ഷന്‍ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എന്‍ എ. ഖാലിദ് ഉദ്ഘാടനം ചെയ്തു. യു ഡി എഫ് ചെയര്‍മാന്‍ അബ്ദുള്‍ റസാക്ക് തായലക്കണ്ടി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെപി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത്, ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പിവി സുരേഷ്, സി എം പി സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ കെ പി കമ്മാരന്‍, കൂക്കള്‍ ബാലകൃഷ്ണന്‍, ഉമേശന്‍ ബേളൂര്‍, എന്‍ പി ജാഫര്‍, മുഹമ്മദ് കുഞ്ഞി, എം കുഞ്ഞികൃഷ്ണന്‍, ബഷീര്‍ ആറങ്ങാടി, കെ കെ ബാബു, വിനോദ് ആവിക്കര ,എം എം നാരായണന്‍ രവീന്ദ്രന്‍ ചേടിറോഡ്, സുരേഷ് കൊട്രച്ചാല്‍ ,കെ കെ ജാഫര്‍, എ.വി.കമ്മാടത്തു, മിനിചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍ -അബ്ദുള്‍ റസാഖ് തായലകണ്ടി (ചെയര്‍മാന്‍), കെപി ബാലകൃഷ്ണന്‍ (കണ്‍വീനര്‍), എം എം നാരായണന്‍ (ട്രഷറര്‍),
സുരേഷ് കൊട്രച്ചാല്‍ (പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍),
ടി.അസീസ്(കണ്‍വീനര്‍).

Spread the love
error: Content is protected !!