നീലേശ്വരം : നീലേശ്വരം പുതിയ ബസ്റ്റാന്‍ഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബസ്റ്റാന്‍ഡ് അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയ ബസ്റ്റാന്‍ഡ് പ്രവര്‍ത്തിക്കുന്ന നീലേശ്വരം പരിപ്പുവട റസ്റ്റോറന്റ് പരിസരം നിരീക്ഷിക്കുന്നതിനു ഭാഗമായി നീലേശ്വരം പരിപ്പുവട റെസ്റ്റോറന്റ് മുന്നില്‍ റോഡിലേക്കും കേരള ജ്വല്ലറിയില്‍ നിന്ന് റോഡിലേക്കും പരിസരങ്ങളിലേക്കും വ്യൂ കിട്ടുന്ന വിധത്തില്‍ നാലോളം പുതിയ സിസി ക്യാമറകള്‍ സ്ഥാപിച്ചു.ചടങ്ങില്‍ നീലേശ്വരം പോലീസ് ഇന്‍സ്‌പെക്ടര്‍ കെ വി ഉമേശന്‍ ,സബ് ഇന്‍സ്‌പെക്ടര്‍ പി. വിശാഖ് , ജനമൈത്രീ ബീറ്റ് ഓഫീസ്സര്‍പ്രദീപന്‍ കോതോളി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.വി സുരേഷ്‌കുമാര്‍ , മറ്റ് ഭാരവാഹികളായ കെ. വിനോദ് കുമാര്‍ ,സി വി പ്രകാശന്‍,കെ .മുഹമ്മദ് അഷ്‌റഫ്, ശശിധരന്‍ , ഡാനിയല്‍ സുകുമാര്‍ , കേരള ജ്വല്ലറി പാട്‌റണര്‍മാരായ കെ പി നാസര്‍ , പ്രമോദ് മാട്ടുമ്മല്‍ എന്നിവര്‍ പങ്കെടുത്തു. കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവരെ എളുപ്പത്തില്‍ തിരിച്ചറിയുവാന്‍ നീലേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്ഥലങ്ങളില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സി സി ക്യാമാറ സ്ഥാപിക്കുവാന്‍ വിപുലമായ യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് നീലേശ്വരം ജനമൈത്രീ ശിശു സൗഹൃദ പോലീസ്സ്റ്റേഷന്‍.