നീലേശ്വരം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ മാര്‍ച്ച് 15 (നാളെ ) റോഡ് ഷോ താഴെപ്പറയുന്ന വിധത്തില്‍ റൂട്ട് ക്രമീകരിച്ചിരി ക്കുകയാണ്.
രാവിലെ 9 മണിക്ക് നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിന്നും എംപിയെ വാദ്യമേളങ്ങളോടുകൂടി സ്വീകരിച്ച് നീലേശ്വരം ഗാന്ധി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും തുടര്‍ന്ന് ഓപ്പണ്‍ വാഹനത്തില്‍ കോണ്‍വെന്റ് ജംഗ്ഷന്‍ വരെ റോഡ് ഷോ നടത്തുകയും ചെയ്യും.
തുടര്‍ന്ന് കുന്നുംകൈ വഴി ഭീമനടിയില്‍ എത്തിച്ചേരുന്ന എംപിക്ക് രാവിലെ 10 മണിക്ക് സ്വീകരണം നല്‍കും.
ഭീമനടിയില്‍ നിന്നും നറുക്കിലക്കാട് വഴി രാവിലെ 11 മണിക്ക് ചിറ്റാരിക്കല്‍ എത്തിച്ചേരും. തുടര്‍ന്ന് നല്ലോമ്പുഴ കടുമേനി മൗക്കോട് വഴി ഉച്ചക്ക് 12 30ന് പെരുമ്പട്ടയില്‍ എത്തിച്ചേരുന്നു. ജുമാ നിസ്‌കാരത്തിനു ശേഷം കാക്കടവ് വഴി
1.30 ന് ചീമേനിയില്‍ എത്തിച്ചേരും. 2 30 ന് കാലിക്കടവില്‍ എത്തിച്ചേരുന്ന എം പി തുറന്ന വാഹനത്തില്‍ നിന്നും ആളുകളെ അഭിവാദ്യം ചെയ്യും. തുടര്‍ന്ന് 3 30ന് തൃക്കരിപ്പൂരില്‍ എത്തുകയും സ്വീകരണം ഏറ്റുവാങ്ങുകയും ചെയ്യും.
ഇടയിലെക്കാട് -വലിയപറമ്പ് വഴി 4 മണിക്ക് മാവില കടപ്പുറവും തുടര്‍ന്ന് ഓരിമുക്ക് വഴി
4.30 ന് പടന്ന മൂസാ ഹാജി മുക്കില്‍ സ്വീകരണം ഏറ്റുവാങ്ങി വൈകുന്നേരം അഞ്ചുമണിയോടുകൂടി ചെറുവത്തൂരില്‍എത്തിച്ചേരും.