സംയുക്ത കര്‍ഷകസമിതി കാഞ്ഞങ്ങാട് നഗരത്തില്‍ പൊതുയോഗം നടത്തി: ബങ്കളം കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: മോദിയെ തോല്‍പ്പിക്കുക ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് സംയുക്ത കര്‍ഷകസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലം കേന്ദ്രങ്ങളിലും പ്രകടനവും പൊതുയോഗവും നടത്തി. കാഞ്ഞങ്ങാട് നഗരത്തില്‍ നടത്തിയ പ്രകടനത്തില്‍ നിരവധിപേര്‍ അണിനിരന്നു. തുടര്‍ന്ന് നടത്തിയ പൊതുയോഗം ബങ്കളം കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി പി രാജു അധ്യക്ഷത വഹിച്ചു. മൂലക്കണ്ടം
പ്രഭാകരന്‍ സ്വാഗതം പറഞ്ഞു. യു ഉണ്ണികൃഷ്ണന്‍ ,കെ പി സഹദേവന്‍, വേണുഗോപാല്‍ ,പി രാധാകൃഷ്ണന്‍, ദിലീപ് മേടയില്‍ ,സുരേന്ദ്രന്‍ കെ വി തുടങ്ങിയവര്‍സംസാരിച്ചു.

Spread the love
error: Content is protected !!