കാഞ്ഞങ്ങാട്:പുല്ലൂരിലെ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന അഡ്വ.പി കൃഷ്ണന്‍ നായരുടെ അറുപതാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി വണ്ണാര്‍ വയല്‍ പി.കൃഷ്ണന്‍ നായര്‍ സ്മാരക ഗ്രന്ഥാലയം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കലാ സാംസ്‌ക്കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഓര്‍മ്മയുടെ അറുപതാണ്ട് എന്ന പേരില്‍ പ്രതിമാസം വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കുന്നത്.
17 ന് രാവിലെ 10 ന് പ്രഭാഷകന്‍ സുനില്‍ പി. ഇളയിടം ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ.വി.കുഞ്ഞിരാമന്‍ പ്രഭാഷണം നടത്തും. ചടങ്ങില്‍ ഗ്രന്ഥശാലാ സംഘം അഫിലിയേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈമാറും. തുടര്‍ന്ന് ചന്ദ്രന്‍ കരുവാക്കോടിന്റെ ബാവുള്‍ ഏക പാത്ര നാടകം അരങ്ങേറും. ഏപ്രില്‍ 14 ന് അംബദ്ക്കര്‍ ജയന്തിയ്ക്ക് ഒരു ഗ്രാമം ഭരണഘടന വായിക്കുന്നു , ക്യാമ്പയില്‍ പ്രവര്‍ത്തനം സംഘടിപ്പിക്കും. മെയ് മാസം ആദ്യവാരം ദിവാകരന്‍ വിഷ്ണുമംഗലത്തിന്റെ കവിതകളെ ആസ്പദമാക്കി കാവ്യസായാഹ്നം ഒരുക്കും. ജൂലായ് ഒമ്പതിന് ആര്‍ ജയകുമാര്‍ രണ്ടാം പുരസ്‌ക്കാര സമര്‍പ്പണം നടക്കും. കാഞ്ഞങ്ങാട്ട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ പത്മനാഭന്‍ പടിഞ്ഞാറേവീട്, പെരിയ കുഞ്ഞമ്പു നായര്‍ , അനില്‍ പുളിക്കാല്‍ , പി.പരമേശ്വരന്‍ ,ഉണ്ണികൃഷ്ണന്‍ മധുരമ്പാടി, വി.രാജന്‍ വിഷ്ണുമംഗലം, പി.വി.ശ്യാമള ടീച്ചര്‍, എം.ചന്ദ്രന്‍ , വി.സുനില്‍കുമാര്‍ , ഇ.ഉണ്ണികൃഷ്ണന്‍ എന്നിവര്‍പങ്കെടുത്തു.