കാഞ്ഞങ്ങാട്:കുടുംബശ്രീ ജില്ലാ മിഷന്‍ അഗ്രി ന്യൂട്രി ഗാര്‍ഡന്‍പദ്ധതിയില്‍ ഉള്‍പ്പെടുത്തി അജാനൂര്‍ പഞ്ചായത്ത്രണ്ടാം വാര്‍ഡ്. സൂര്യകാന്തി ജെല്‍ജി അംഗങ്ങളുടെ കൂട്ടായ്മയില്‍രണ്ട് ഏക്കര്‍സ്ഥലത്ത്
കൃഷിചെയ്തമോഡല്‍പച്ചക്കറികൃഷിയുടെവിളവെടുപ്പ് നടന്നു.കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ജാഫര്‍മാലിക് ഐഎഎസ് ഉദ്ഘാടനം ചെയ്തു. വെണ്ട, മുളക്, ചീര, നരമ്പന്‍ തുടങ്ങിയ കൃഷിയുടെ വിളവെടുപ്പാണ് നടന്നു. എ.എം.ജ്യോതി, കെ.പൂര്‍ണിമ, സി.കമല,പൂര്‍ണിമ എന്നിവരുടെ കൂട്ടായ്മയിലാണ് കൃഷിനടത്തുന്നത്. ജനപ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍, നാട്ടുകാര്‍ തുടങ്ങി നിരവധി ആളുകള്‍ പങ്കെടുത്ത്ഉത്സവാന്തരീക്ഷത്തില്‍ നടന്ന ചടങ്ങില്‍കക്കടി കൃഷിയുടെ വിത്തടല്‍ ചടങ്ങ് നടന്നു.
അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.ടി ശോഭ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.സബീഷ്,സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ കെ.മീന, എം.കൃഷ്ണന്‍,ഒന്നാം വാര്‍ഡ്‌മെമ്പര്‍ സി.മിനി,ജില്ലാ മിഷന്‍ കോഡിനേറ്റര്‍മാരായ ഡി. ഹരിദാസ്, മുഹമ്മദ് ഇഖ്ബാല്‍,കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി എം.കെ.പ്രദീപ്,ഡി പി എം . കെ.ആതിരഎന്നിവര്‍ സംസാരിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ. രക്‌നസ്വാഗതംപറഞ്ഞു