കോട്ടയം: കാറിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്കില്‍നിന്ന് വീണ വിദ്യാര്‍ഥി ബസിനടിയില്‍ പെട്ട് മരിച്ചു. ചിറ്റാര്‍ മണ്ണാപറമ്പില്‍ അമല്‍ ഷാജി (18) ആണ് മരിച്ചത്. പാലാ സെന്റ് തോമസ് കോളേജിലെ ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ഥിയാണ്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ പുലിയന്നൂര്‍
ജംങ്ഷനിലായിരുന്നു അപകടം.
പുലിയന്നൂരില്‍ പോയി തിരികെ വരികയായിരുന്ന അമല്‍ കാറിനെ മറിക്കടക്കുമ്പോഴാണ് ഇടിച്ചത്. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് മറിയുകയും അമല്‍ എതിരെ വന്ന ടൂറിസ്റ്റു ബസ്സിന്റെ അടിയിലേക്ക് തെറിച്ച് പോകുകയുമായിരുന്നു. ബസ്സിന്റെ പിന്‍ഭാഗത്തെ ചക്രങ്ങള്‍ തലയിലൂടെ കയറിയിറങ്ങിയാണ് ദാരുണമായ മരണം സംഭവിച്ചത്.