കാഞ്ഞങ്ങാട് : അള്ളാഹു മനുഷ്യനോട് കാണിക്കുന്ന കാരുണ്യം ഇതര സൃഷ്ടികളോട് കാണിക്കാന്‍ മനുഷ്യന്‍ ബാധ്യസ്ഥനാണെന്നും കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും മാസമാണ് റമദാനെന്നും, പാരസ്പര്യത്തെയും സൗഹാര്‍ദത്തെയും ശക്തിപ്പെടുത്താനുള്ള മികച്ച ഉപാധികളാണ് ഇഫ്താര്‍, ഇഫ്താറുകള്‍ വ്യാപകമായി പ്രോത്സാഹിപ്പിക്കപ്പെടണമെന്നും മുസ്ലിം ലീഗ് അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മുബാറക്ക് ഹസൈനാര്‍ ഹാജി പറഞ്ഞു. സൗത്ത് ചിത്താരി മുസ്ലിം ലീഗ്, യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഇഫ്താര്‍ വിരുന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റമദാനിലെ മുപ്പത് ദിവസങ്ങളിലും സൗത്ത് ചിത്താരിയില്‍ പ്രത്യേകം സജീകരിച്ച ഇഫ്താര്‍ ടെന്റ്റിലാണ് സമൂഹ നോമ്പ് തുറ ഒരുക്കിയിരിക്കുന്നത്. ചടങ്ങില്‍ ജമാഅത്ത് ഖത്തീബ് ഹസ്സന്‍ അര്‍ഷദി പ്രാര്‍ത്ഥന നടത്തി. വാര്‍ഡ് പ്രസിഡണ്ട് ബഷീര്‍ മാട്ടുമ്മല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി സ്വാഗതം പറഞ്ഞു. വണ്‍ഫോര്‍ അബ്ദുല്‍ റഹിമാന്‍,ബഷീര്‍ വെള്ളിക്കോത്ത്,ഹമീദ് ചേരെക്കാടത്ത്,എ.ഹമീദ് ഹാജി,ജംഷീദ് കുന്നുമ്മല്‍,സി.കെ.ഇര്‍ഷാദ്,ബി.മൊയ്തു തുടങ്ങിയവര്‍ സംസാരിച്ചു. അഹമ്മദ് കപ്പണക്കാല്‍,മജീദ് ചിത്താരി,കുഞ്ഞാമ്മദ് ചിത്താരി,സി.കെ.അഹമ്മദ് നേതൃത്വം നല്‍കി.പി.അബ്ദുള്ള ഹാജി ജിദ്ദനന്ദിപറഞ്ഞു.