കാഞ്ഞങ്ങാട്: അകാലത്തില്‍ മരണപ്പെട്ട നിസാം റാവുത്തര്‍ അനുസ്മരണ സമ്മേളനം സിനിമാ സംവിധായകന്‍ ഡോ : ബിജു ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 15 ന് രാവിലെ 11 മണിക്ക് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വെച്ച് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ സിനിമാ നടന്‍ സുബീഷ്, ഡോ:അംബികാസുതന്‍ മാങ്ങാട്, മധുരാജ്, ഡോ: ഇ. ഉണ്ണികൃഷ്ണന്‍ , രാജേഷ് അഴീക്കോടന്‍, പത്മനാഭന്‍ ബ്ലാത്തൂര്‍ , മുനീസ അമ്പലത്തറ സംബന്ധിക്കും.