കരിന്തളം: കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്ക്കൂളില്‍ പഠന പ്രവര്‍ത്തനങ്ങളുടെ നേരനുഭവങ്ങളുമായി നടന്ന സ്ക്കൂള് പഠനോല്‍സവം ശ്രദ്ധ്യേയമായി. ഒരു വര്‍ഷ കാലയളവിലെ പഠനപ്രവര്‍ത്തനങ്ങളുടെ അനുഭവ സമ്പത്തുവുമായിട്ടാണ് കുട്ടികള്‍ വിവിധ പ്രകടനങ്ങള്‍ കാഴ്ചവെച്ചത്. ശരിക്കും ഓരോ ക്ലാസ്സിലെയും പാഠ ഭാഗങ്ങളുടെ ദൃശ്യാവിഷ്ക്കാരമായിരുന്നു കുട്ടികള്‍ അവരുടെ കഴിവിലൂടെ പ്രകടമാക്കിയത്. പരിപാടി എവരുടെയും പ്രശംസ പിടിച്ചു പറ്റി പരിപാടികള്‍ക്ക് അധ്യാപകര്‍ നേതൃത്വം നല്കി. വാര്‍ഡ് മെമ്പര്‍ കെ വി ബാബു ഉദ്ഘാടനം ചെയ്തു. മദര്‍ പി ടി എ പ്രസിഡന്റ് സിന്ധു വിജയകുമാര്‍ അധ്യക്ഷത വഹിച്ചു.പി ടി എ വൈസ് പ്രസിഡന്റ് ടി സിദ്ധിക്ക്, വി കെ ഗിരീഷ് എന്നിവര്‍ സംബന്ധിച്ചു. ഹെഡ്മാസ്റ്റര് ജോളി ജോര്‍ജ്ജ് കെസ്വാഗതംപറഞ്ഞു.