ഗുരുശിഷ്യ ഊഷ്മളതയില്‍ 37 വര്‍ഷത്തിന് ശേഷം ഒരു ഒത്തുചേരല്‍

പാലക്കുന്ന് : 37 വര്‍ഷം മുന്‍പ് ഒന്നിച്ചു പഠിച്ചവര്‍ സംഗമിച്ചത് അന്നത്തെ അവരുടെ അധ്യാപകരോടൊപ്പം. ബേക്കല്‍ ഗവ: ഫിഷറീസ് ഹൈസ്‌ക്കൂളില്‍ 1986 വര്‍ഷത്തെ എസ്.എസ്. എല്‍. സി. പൂര്‍വ വിദ്യാര്‍ത്ഥികള്‍ ‘ഗുരുവന്ദനം കൂടിച്ചേരല്‍’ എന്ന പേരില്‍ സംഗമിച്ചപ്പോള്‍ അത് ഗുരുശിഷ്യ ബന്ധത്തിന്റെ ഊഷ്മളതയില്‍ വേറിട്ട കൂട്ടായ്മയായി. തങ്ങളെ അഞ്ചാം ക്ലാസ്സ് തൊട്ട് 10 വരെ പഠിപ്പിച്ച 12 അധ്യാപകരെ കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടിയെങ്കിലും അതില്‍ 10 പേരെ സംഗമത്തില്‍ പങ്കെടുപ്പിക്കാനും കൂട്ടായ്മയ്ക്ക് സാധിച്ചു. അധ്യാപകരായ കെ. രാഘവന്‍, ടി. കുഞ്ഞമ്പു, കെ. ജി. അച്യുതന്‍, എ. വി. ബാലന്‍, കെ. ശ്രീദേവി, പി. രാമപ്പ , എ. വി.സുരേന്ദ്രന്‍, എ. ചന്ദ്രശേഖരന്‍, കെ.വി. സുകുമാരന്‍, എം. ചന്ദ്രശേഖരന്‍ എന്നിവരെ പൊന്നാടയും പുരസ്‌കാരവും നല്‍കി ആദരിച്ചു. പ്രായാധിക്യം മൂലം എത്താന്‍ സാധിക്കാത്ത എ. ലക്ഷ്മിനാരായണ ഭട്ടിനെ വീട്ടില്‍ ചെന്ന് ആദരിച്ചു. വാസസ്ഥലം അകലെയെന്നതിനാല്‍ ഉണ്ണീരികുട്ടിയ്ക്ക് എത്താന്‍ സാധിച്ചില്ല.ജീവിച്ചിരിപ്പില്ലാത്ത പി. കുഞ്ഞിരാമന്‍, അംബുജാക്ഷി എന്നിവരേയും സഹപാഠി ഗണേഷ് കോട്ടിക്കുളത്തിനെയും സ്മരിച്ചു കൊണ്ടാണ് സംഗമം ആരംഭിച്ചത്.
വിജയറാം പാലക്കുന്ന് അധ്യക്ഷത വഹിച്ചു. കെ. സുനില്‍കുമാര്‍,
ജ്യോതി രോഹിണി, സുധാകരന്‍ കരിപ്പോടി, ഭരതന്‍ മുതിയക്കാല്‍, മുരളീധരന്‍ പുത്യക്കോടി എന്നിവരും അധ്യാപകരുംപ്രസംഗിച്ചു.

 

Spread the love
error: Content is protected !!