ബേക്കല്‍: പ്രേമബന്ധത്തിന്റെ പേരില്‍ 25 കാരനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കിഴൂര്‍ സ്വദേശി അച്ചു എന്ന അശ്വിന്‍ കുമാറിനെയാണ് ബേക്കല്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ അരുണ്‍ ഷാ അറസ്റ്റ് ചെയ്തത്.
ബേക്കല്‍ പള്ളിക്കര സ്വദേശി അഖിലി (25) നാണ് കുത്തേറ്റത്. പാലക്കുന്ന് ഭാരണി ഉത്സവ ദിവസം രാത്രി 1.30 ന് പാലക്കുന്നില്‍ ഉത്സവം കണ്ട് കൊണ്ടിരിക്കെ മെഡിക്കല്‍ ഷോപ്പിന് സമീപത്തു വെച്ചാണ് കുത്തേറ്റത്. ഇടതു ഷോള്‍ഡറിന് കത്തി കൊണ്ട് കുത്തേറ്റ അഖില്‍ മംഗലാപുരം ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികില്‍സയിലാണ് .
സംഭവവുമായി ബന്ധപ്പെട്ട് അശ്വിന്‍ കുമാര്‍, സൗരവ്, കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കതിരെ വധശ്രമം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം ബേക്കല്‍ പോലീസ് കേസെടുത്തിരുന്നു. അന്വേഷണ സംഘത്തില്‍ എസ് ഐ ശ്രീജേഷ് ,സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ സുധീര്‍ ബാബു ,സുധീഷ് ,പ്രവീണ്‍ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതി റിമാന്റ്ചെയ്തു.