തച്ചങ്ങാട് : മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി തച്ചങ്ങാട് ബാലകൃഷ്ണന്റെ 8-ാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി ഒരു മാസം നീണ്ടു നില്‍ക്കുന്ന പരിപാടിയോടനുബന്ധിച്ച് 5 ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ പ്രസംഗ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ സുകുമാരന്‍ പൂച്ചക്കാട് പരിപാടി ഉദ്ഘാടനം ചെയ്തു. പള്ളിക്കര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് രവീന്ദ്രന്‍ കരിച്ചേരി അധ്യക്ഷനായി.
സാജിദ് മൗവ്വല്‍, മഹേഷ് തച്ചങ്ങാട്, ചന്ദ്രന്‍ തച്ചങ്ങാട്, വി.വി.കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. 5 ദിവസത്തെ പരിശീലന പരിപാടിയില്‍ 5 സ്ത്രീകളടക്കം 15 പേരാണ് പങ്കെടുക്കുന്നത്. എല്ലാ ദിവസവും രാത്രി 6.30ന് ആരംഭിച്ച 9.30 ന് സമാപിക്കും. ആദ്യമായിട്ടാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 5 ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടി നടക്കുന്നത്. ജെസിഐ ദേശീയ പരിശീലകന്‍ ജെയ്‌സണ്‍ തോമസാണ് പരിശീലകന്‍. സൗജന്യമാണെങ്കിലും 500/- രൂപ റജിസ്‌ട്രേഷന്‍ ഫീസുണ്ട്. 5 ദിവസം മുഴുവന്‍ സമയങ്ങളില്‍ പങ്കെടുത്തവര്‍ക്ക് പണം തിരിച്ചു കൊടുക്കും. പരിശീലന ദിവസങ്ങളില്‍ 10 മിനിറ്റ് വൈകി എത്തിയാലും റജിസ്‌ട്രേഷന്‍ ഫീസ് നഷ്ടപെടും.
ഏപ്രില്‍ 3 നാണ് തച്ചങ്ങാട് ബാലകൃഷ്ണന്‍ അനുസ്മരണം. ഇതിന്റെ ഭാഗമായി ഇദ്ദേഹത്തിന്റെ പേരില്‍ നല്‍കുന്ന 3-ാമത് പുരസ്‌ക്കാര വിതരണവും അനുസ്മരണ പൊതുസമ്മേളനം നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍പറഞ്ഞു.