യോഗ ഫോര്‍ ആള്‍ രണ്ടാം ബാച്ച് അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : യോഗ ഫോര്‍ ആള്‍ ശാരീരിക,മാനസിക, സാമൂഹിക, ആരോഗ്യവും, സമ്പൂര്‍ണ്ണ ആരോഗ്യം യോഗയിലൂടെ എന്ന സന്ദേശമുയര്‍ത്തി കേരളത്തിലെ ഗ്രാമ ഗ്രാമാന്തരങ്ങളില്‍ ആബാലവൃദ്ധം ജനങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ട് കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരത്തോടെ യോഗ അസോസിയേഷന്‍ ഓഫ് കേരള നടത്തുന്ന ജനകീയ ആരോഗ്യ സൗജന്യ യോഗ പരീശീലന പദ്ധതിയായ യോഗ ഫോര്‍ ആള്‍ വേലാശ്വരം സഫ്ദര്‍ ഹാശ്മി ക്ലബ്ബില്‍ വെച്ച് അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ രണ്ടാം ബാച്ച് ഉദ്ഘാടനം ചെയ്തു. യോഗ അസോസിയേഷന്‍ ഏരിയ പ്രസിഡണ്ട് കെ.വി കേളു അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി ഉണ്ണി പാലത്തിങ്കാല്‍, യോഗ ടീച്ചര്‍ മായ മാധവന്‍, പി.ടി.എ പ്രസിഡണ്ട് വിനോദ്.പി, എ. പ്രകാശന്‍, ബാബു.വി എന്നിവര്‍ സംസാരിച്ചു. വേലാശ്വരം സഫ്ദര്‍ ഹാശ്മി ക്ലബ്ബ് സെക്രട്ടറി സജിത്ത്.പി സ്വാഗതം പറഞ്ഞു. യോഗ ചിത്താരി മേഖല സെക്രട്ടറി ശ്യാമള പി നന്ദി പറഞ്ഞു.

 

Spread the love
error: Content is protected !!