റമദാന്‍ വ്രതാരംഭത്തില്‍ പുണ്യപ്രവൃത്തിയുമായി അംബേദ്കര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സ്‌നേഹാലയത്തില്‍

പെരിയ: റമദാന്‍ വ്രതാരംഭത്തില്‍ പുണ്യപ്രവൃത്തിയുമായി ഡോ. അംബേദ്കര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ അമ്പലത്തറ സ്‌നേഹാലയം സന്ദര്‍ശിച്ചു. കോളേജ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെയും എന്‍ എസ് എസ് ന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സമാഹരിച്ച നിത്യോപയോഗ സാധനങ്ങളുമായി അമ്പതോളം വിദ്യാര്‍ത്ഥികളാണ് സ്‌നേഹാലയത്തിലെ അംഗങ്ങളെ കാണാനും സ്‌നേഹം പങ്കിടാനുമെത്തിയത്. കോളേജ് പ്രിന്‍സിപ്പല്‍ ഡോ ജയചന്ദ്രന്‍ കീഴോത്ത്, എന്‍ എസ് എസ് കോര്‍ഡിനേറ്റര്‍ ഷിജിത്ത് സി, പാലിയേറ്റീവ് കെയര്‍ യൂണിറ്റ് അംഗങ്ങളായ ഷീജ വി, റെജി സി കെ എന്നിവരുടെ നേതൃത്വത്തിലായിരുന്നുസന്ദര്‍ശനം.

Spread the love
error: Content is protected !!