മാവുങ്കാല്‍: പുതിയ കണ്ടം യങ് വിങ്ങ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ഭാരതീയ തപാല്‍ വകുപ്പും സംയുക്തമായി ആധാര്‍മേള സംഘടിപ്പിച്ചു.ആധാര്‍ എന്റോള്‍മെന്റ്, ആധാര്‍ ഡെമോഗ്രഫിക് അപ്‌ഡേഷന്‍,ആധാര്‍ ബിയോമേട്രിക് അപ്‌ഡേഷന്‍ തുടങ്ങിയ സേവനങ്ങളും, നിരവധി പോസ്റ്റല്‍ സേവിങ് അക്കൗണ്ട് സ്‌കീമുകളും പരിപാടിയുടെ ഭാഗമായി നടത്താന്‍ സാധിച്ചു.കാഞ്ഞങ്ങാട് സബ് ഡിവിഷന്‍ ഇന്‍സ്പെക്ടര്‍ ഓഫ് പോസ്റ്റല്‍ എസ് ആര്‍ അഖില്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് വി. അമല്‍ അധ്യക്ഷത വഹിച്ചു. പോസ്റ്റല്‍ വകുപ്പ്മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് പി കെ.മോഹനന്‍, ക്ലബ്ബ് ജോയിന്റ് സെക്രട്ടറി യോഗേഷ്, എക്‌സിക്യൂട്ടീവ് അംഗം മനോജ് കുമാര്‍ എന്നിവര്‍സംസാരിച്ചു.