നീലേശ്വരം രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പഠനോത്സവം നടത്തി: മുനിസിപ്പല്‍ കൗണ്‍സിലര്‍ പി. വത്സല ഉദ്ഘാടനം ചെയ്തു

നീലേശ്വരം: ഹൊസ്ദുര്‍ഗ് ബിആര്‍സിയുടെ സഹകരണത്തോട് കൂടി നീലേശ്വരം രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പഠനോത്സവം നടത്തി. നീലേശ്വരം മുനിസിപ്പല്‍ കൗണ്‍സിലര്‍ പി. വത്സല ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വിനോദ് കുമാര്‍ അരമന അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ വിജീഷ് പി, ശുഭപ്രകാശന്‍, നിഷ സുരേന്ദ്രന്‍, മഞ്ജുള പി, വനജ കെ, ജയന്‍ പി എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കലാശ്രീധര്‍ സ്വാഗതവും, എസ് ആര്‍ ജി കണ്‍വീനര്‍ സിന്ധു എം നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വിവിധ വിഷയങ്ങളില്‍ ഉള്ള പ്രൊജക്ട്കളും, സയന്‍സ് പ്രദര്‍ശനങ്ങളും, കലാപരിപാടികളും ഉണ്ടായിരുന്നു. മിമിക്രി കലാകാരന്‍ സന്തോഷ് തായന്നൂര്‍ നാടന്‍ പാട്ടുകള്‍ ചേര്‍ത്തുകൊണ്ട് അവതരിപ്പിച്ച കലാപരിപാടികള്‍നടന്നു.

Spread the love
error: Content is protected !!