അന്താരാഷ്ട്ര വനിതാ ദിനം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നാരീശക്തി എന്ന പേരില്‍ ആദരയോഗം നടത്തി

കാഞ്ഞങ്ങാട്: അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നാരീശക്തി എന്ന പേരില്‍ ആദരയോഗം നടത്തി. കാഞ്ഞങ്ങാട് വച്ച് നടന്ന പരിപാടിയില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ കഴിവ് തെളിയിച്ച ഇരുപതോളം വനിതകളെ ആദരിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ കെ വി സുജാത ഉദ്ഘാടനം ചെയ്തു. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭന മുഖ്യ പ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് റീജ്യണല്‍ മാനേജര്‍ ധനഞ്ജയ മൂര്‍ത്തി കെ വി അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സ്മിത സി ടി സ്വാഗതവും ചീഫ് മാനേജര്‍ ഹൃദ്യ ജെ നന്ദിയും പറഞ്ഞു. ക്വിസ് മത്സരം, വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍, ജീവനക്കാരും കുടുംബാംഗങ്ങളും അവതരിപ്പിച്ച നൃത്തങ്ങള്‍ അരങ്ങേറി. വിവിധ സ്വയം സഹായ സംഘങ്ങള്‍, സംരഭകര്‍ തുടങ്ങിയവരുടെ സ്റ്റാളുകള്‍, ത്രേസ്യാമ്മ ഐ ഹോസ്പിറ്റലുമായി സഹകരിച്ച് നേത്ര പരിശോധന എന്നിവയുംനടത്തി.

Spread the love
error: Content is protected !!