കേരളത്തില്‍ ഓണ്‍ലൈനായി അടയ്ക്കുന്ന ടൂറിസ്റ്റ് വാഹനങ്ങളുടെ ടാക്‌സ് കര്‍ണാടക അംഗീകരിക്കുന്നില്ലയെന്ന് കോണ്‍ട്രാക്ട് ക്യാരേജ് ഓണേഴ്‌സ് കമ്മ്യൂണിറ്റി ജില്ലാ കണ്‍വെന്‍ഷന്‍

കാഞ്ഞങ്ങാട്: കേരളത്തില്‍ ഓണ്‍ലൈനായി അടയ്ക്കുന്ന ടൂറിസ്റ്റ് വാഹനങ്ങളുടെ ടാക്‌സിന് കര്‍ണാടകത്തില്‍ എത്തിക്കഴിഞ്ഞാല്‍ അത് അംഗീകരിക്കുന്നില്ലയെന്നും ടൂറിസ്റ്റ് വാഹനങ്ങളില്‍ നിന്നും അമിതമായ പിഴിയും ചാര്‍ജും ഒരു കാരണവുമില്ലാതെ വാങ്ങുന്നതായും കോണ്‍ട്രാക്ട് ക്യാരേജ് ഓണേഴ്‌സ് കമ്മ്യൂണിറ്റി ജില്ലാ കണ്‍വെന്‍ഷന്‍.
കേരളത്തില്‍ നിന്നും വിനോദയാത്ര പോകുന്ന വിദ്യാര്‍ത്ഥികള്‍ കളര്‍കോട് വിഷയം മൂലം അന്യസംസ്ഥാനങ്ങളെ വാഹനങ്ങളെ ആശ്രയിക്കുന്നു. സര്‍ക്കാരിന്റെ കളര്‍കോട് നിയമം മൂലം കേരളത്തിലെ ടൂറിസ്റ്റ് ബസ്സുകള്‍ക്ക് ഓട്ടം ലഭിക്കാതെ പോകുന്നു.

രാത്രികാലങ്ങളില്‍ ടൂറിസ്റ്റ് വാഹനത്തില്‍ പോകുന്ന യാത്രക്കാര്‍ക്ക് ശൗചാലയങ്ങള്‍ ഓരോ നഗരങ്ങള്‍ കേന്ദ്രീകരിച്ച് കൊണ്ടുവരിക,. ടൂറിസ്റ്റ് വാഹന ലോണ്‍ അമിതമായ പലിശ വാങ്ങുന്ന സ്വകാര്യ ബാങ്കുകളെ നിയന്ത്രണ വിധേയമാക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കാസര്‍കോട് ക്യാപിറ്റല്‍ ഇന്‍ ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പി റാഷി സ്റ്റോബറി ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് ഇര്‍ഷാദ് ചെര്‍ക്കള ഗാലക്‌സി അധ്യക്ഷനായി. വിന്‍സന്റ് ഡ്രീംസ് ആവിക്കല്‍ മുഖ്യപ്രഭാഷണം നടത്തി .ഇര്‍ഫാന്‍, റഷീദ്, സുധി, അന്‍സാരി, മുത്താര്‍, എന്നിവര്‍ സംസാരിച്ചു.കെ. സുകുമാരന്‍ സ്വാഗതവും,അനുമോദ് മുളിയാര്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ സി.സി മെമ്പര്‍ഷിപ്പ് വിതരണം ചെയ്തു. കേരളത്തിലെ ടൂറിസ്റ്റ് സ്ഥലങ്ങള്‍ വൃത്തിയിലും വെടിപ്പിലും സൂക്ഷിക്കുവാന്‍ പൊതുജനങ്ങള്‍ക്ക് സന്ദേശം നല്‍കുന്നതിന് ഭാഗമായി പള്ളിക്കര ബീച്ച് പരിസരം ശുചീകരിച്ചു.

Spread the love
error: Content is protected !!