പൗരത്വ ഭേദഗതിനിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ യുഡിഎഫ് കാഞ്ഞങ്ങാട് പ്രതിഷേധ പ്രകടനം നടത്തി

കാഞ്ഞങ്ങാട്: പൗരത്വ ഭേദഗതിനിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ
യുഡിഎഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം നിയോജക മണ്ഡലം യുഡിഎഫ് കാഞ്ഞങ്ങാട് പ്രതിഷേധ പ്രകടനം നടത്തി. സമാപന സംഗമം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു.

പള്ളിക്കര പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ടെലഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് കെ ഇ എ ബക്കര്‍ ഉദ്ഘാടനം ചെയ്തു. യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ സിദ്ധീഖ് പള്ളിപ്പുഴ അദ്ധ്യക്ഷത വഹിച്ചു .കെ പി സി സി മെബര്‍ ഹക്കീം കുന്നില്‍,സാജിദ് മൗവ്വല്‍,ടി പി കുഞ്ഞബ്ദുല്ല ഹാജി,രവീന്ദ്രന്‍ കരിച്ചേരി,സുകുമാരന്‍ പൂച്ചക്കാട്,ഹനീഫ കുന്നില്‍,സി എം പി ജില്ലാകമ്മിറ്റി അംഗം രാജേന്ദ്രപ്രസാദ്, യു ഡി എഫ് കണ്‍വീനര്‍ എം പി എം ഷാഫി,ഹാരിസ് തൊട്ടി, എം ബി ഷാനവാസ് , സുന്ദരന്‍ കുറിച്ചിക്കുന്ന് എന്നിവര്‍ പ്രസംഗിച്ചു. ശാഫി യൂസുഫ്,ചന്ദ്രന്‍ തച്ചങ്ങാട്,ഹമീദ് ഹാജി ബാങ്ക്,എ എം അബ്ദുല്‍ ഖാദര്‍,
എം പി ജയശ്രി,അബ്ദുല്ല സിങ്കപ്പൂര്‍,മാളികയില്‍ കുഞ്ഞബ്ദുല്ല ഹാജി, എം ഗഫൂര്‍ ബേക്കല്‍,മഹേഷ് തച്ചങ്ങാട്,സിറാജ് മഠം,ആമുഹാജി മൗവ്വല്‍,ഹസിനാര്‍ ആമു ഹാജി,രമേശന്‍ പള്ളിക്കര,ഹനീഫ മഠം,മാധവ ബേക്കല്‍,പി കെ അബ്ദുല്ല,അബ്ബാസ് മഠം,കുഞ്ഞബ്ദുല്ല കോട്ടക്കുന്ന് ശശീന്ദ്രന്‍ കളത്തിങ്കാല്‍തുടങ്ങിയവര്‍ മാര്‍ച്ചിന്നേതൃത്വംനല്‍കി.

Spread the love
error: Content is protected !!