എത്തി പുത്തന്‍ പാഠപുസ്തകങ്ങള്‍

അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ വേനലവധിക്ക് മുമ്പേ എത്തി. 5,64,605 പുസ്തകമാണ് കാസര്‍കോട് ഗവ.ഹൈസ്‌കൂള്‍ ജില്ലാ ഹബ്ബില്‍ എത്തിയത്. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ മലയാളം, ഇംഗ്ലീഷ്, കന്നട മീഡിയത്തിലെ പുസ്തകങ്ങളാണ് എത്തിയത്. ചില ക്ലാസുകളിലെ പുസ്തകങ്ങള്‍ക്ക് മാറ്റമുണ്ട്. മാറുന്ന പുസ്തകങ്ങള്‍ മേയില്‍ എത്തും.

5 വര്‍ഷമായി കുടുംബശ്രീക്കാണ് പാഠ പുസ്തക വിതരണ ചുമതല. ആദ്യ ഭാഗം 137 സൊസൈറ്റികളിലായി 15,79,410 പുസ്തകങ്ങളാണ് വിതരണം ചെയ്യേണ്ടത്. ഇന്ന് വരെ 5,64,605 പുസ്തകങ്ങള്‍ ഡിപ്പോയിലെത്തി. അതില്‍ കുമ്പള എ.ഇ.ഒ സൊസൈറ്റികളില്‍ 8763, മഞ്ചേശ്വരം സൊസൈറ്റികളില്‍ 57,250, ഹോസ്ദുര്‍ഗ് സൊസൈറ്റികളില്‍ 35,320, കൂടി ആകെ 1,01,333 പുസ്തകങ്ങള്‍ വിതരണം ചെയ്തു. ഒരു സൊസൈറ്റികളുടെ പരിധിയില്‍ 5 സ്‌കൂളുകള്‍ ഉണ്ടാകും.
പാഠപുസ്തകങ്ങളുടെ വിതരണം ജില്ലാതല ഉദ്ഘാടനം നടന്നു
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട് ജില്ലയില്‍ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള (2,02,425) പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിച്ചു. പാഠപുസ്തക വിതരണം ജില്ലാതല ഉദ്ഘാടനം കാസര്‍കോട് ജി.എച്ച്.എസ്.എസ് സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.നന്ദികേശന്‍ അദ്ധ്യക്ഷത വഹിച്ചു. കാസര്‍കോട് ജി.എച്ച് എസ്.എസ് സ്‌കൂളിലെ പ്രധാനാധ്യാപിക ഉഷ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.
ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.രഘുറാം ഭട്ട്, കുടുംബശ്രീ ജില്ലാ മിഷന്‍ അംഗം ഇ.ഷിബി, ഡി.പി.സി.എസ്.എസ് കെ.ബിജുരാജ്, ഡി.ഡി.ഇ.എ.എ ബി.സുരേന്ദ്രന്‍, വിദ്യാകിരണം ഡി.സി സുനില്‍ കുമാര്‍, അഗസ്റ്റീന്‍ ബെര്‍നാഡ്, വല്‍സരാജ്, ബാബുരാജ്, ഡി.ഡി.ഇ ക്ലര്‍ക്ക് ബഷീര്‍, ഡിപ്പോ സൂപ്പര്‍വൈസര്‍ അര്‍ഷാന എന്നിവര്‍ സംസാരിച്ചു. ഡി.ഇ.ഒ വി.ദിനേശ്സ്വാഗതംപറഞ്ഞു.

Spread the love
error: Content is protected !!