കാഞ്ഞങ്ങാട്:
രോഗിയുമായി പോയ
ആംബുലൻസ് ലോറിയുമായി കൂട്ടിയിടിച്ച്
രോഗിക്കും നേഴ്സിനും പരിക്ക് .
വിഷം കഴിച്ച് ഗുരുതര നിലയിലായ യുവാവുമായി
ജില്ലാ ആശുപത്രിയിൽ നിന്നും പരിയാരം മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്ന 108 ആംബുലൻസാണ്
ചൊവ്വാഴ്ച വൈകീട്ട് പടന്നക്കാട് മേൽപ്പാലത്തിന് സമീപത്താണ് അപകടത്തിൽ പെട്ടത്.
ബല്ല അടമ്പിലെ രാജീവന് (43) ആണ് പരിക്കേറ്റത് .വിഷം അകത്തു ചെന്ന് അവശനിലയിൽ കാണപ്പെട്ട രാജീവനെ ജില്ലാശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. പടന്നക്കാട് റെയിൽവേ മേൽപ്പാലത്തിന് അടുത്ത് വെച്ച് എതിരെ വരികയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയിൽ ആംബുലൻസ് ഇടിച്ചത് .
കമ്പിയിൽ തല ഇടിച്ചാണ് രാജീവനും 108 ആംബുലൻസിലെ സ്റ്റാഫ് ആയ നേഴ്സിനുമാണ് പരിക്ക് . ഇവരുടെ പല്ലിനാണ് പരിക്കേറ്റത്.
അപകട സ്ഥലത്ത് നിന്നും രാജീവനെ ഉടൻ വീണ്ടും ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
വീണ്ടും ജില്ലാ ആശുപത്രിയിൽ എത്തിച്ചു. തലയിലെ മുറിവ് തുന്നിക്കെട്ടിയശേഷം മറ്റൊരാംബുലൻസിൽ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി .
ആംബുലൻസിൽ
ഡ്രൈവർ ഉൾപ്പെടെ അഞ്ചു പേർ ഉണ്ടായിരുന്നു. മറ്റാർക്കും പരിക്കില്ല.