കാഞ്ഞങ്ങാട് : അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കെ.എസ്. ആര്‍. ടി. സി ബസ് ഡ്രൈവര്‍ മരിച്ചു.ഇരിട്ടി കാക്കയങ്ങാട് സ്വദേശിയും പിലിക്കോട് താമസക്കാരനുമായ പ്രമോദ് കുമാറാണ് (52) മരിച്ചത്. കെ .എസ് .ആര്‍ .ടി.സി കാഞ്ഞങ്ങാട് ഡിപ്പോയിലെ ഡ്രൈവറായിരുന്നു. ചൊവ്വാഴ്ച രാവിലെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ ചികിത്സക്കിടെയാണ് മരണം. ജയമഞ്ജുളയാണ് ഭാര്യ. സഹോദരങ്ങള്‍ : പ്രദീപന്‍, പ്രകാശന്‍, പ്രമീള, പ്രീതി, പ്രസീജ. പരേതനായ ഗോവിന്ദന്‍ നമ്പ്യാരുടെയും ശ്രീദേവിയുടെയും മകനാണ്. ഒരുമാസം മുമ്പാണ് പിതാവ്മരണപെട്ടത്.