ഹൊസ്ദുര്‍ഗ് കോടതി പ്ലാറ്റിനം ജൂബിലി ആഘോഷം: 16ന് തുടക്കം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആഷിഷ് ജിതേന്ദ്ര ദേശായി ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് കോടതി പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികള്‍ 16ന് തുടങ്ങു മെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഇ ചന്ദ്ര ശേഖരന്‍ എം.എല്‍.എ പത്ര സ മ്മേളനത്തില്‍ അറിയിച്ചു. പരിപാടിയു ടെ ഭാഗമായി മാര്‍ച്ച് 13ന് വൈകീട്ട് 4.30ന് ഹൊസ്ദുര്‍ഗ് കോടതി പരിസരത്തുനിന്ന് വിളംബര ജാഥ ആരംഭിക്കും നോര്‍ത്ത് കോട്ടച്ചേരിയില്‍ സമാപിക്കും. മാര്‍ച്ച് 16ന് വൈകീട്ട് 4.30ന് ഒരു വര്‍ഷം നീ്ണ്ടുനില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷപരിപാടികള്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആഷിഷ് ജിതേന്ദ്ര ദേശായി ഉദ്ഘാടനം ചെയ്യും.നിയമ മന്ത്രി പി രാജീവ് മുഖ്യാതിഥിയാവും. ഇ ചന്ദ്ര ശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ് മുഖ്യ പ്രഭാഷണം നടത്തും . ജസ്റ്റീസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ അഭിഭാഷക ഡയറക്ടറി പ്രകാശനം ചെയ്യും. ജസ്റ്റീസ് ബച്ചു കുര്യന്‍ തോമസ് , രാജ്മോഹന്‍ഉണ്ണിത്താന്‍ എം പി, അഡ്വ ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പ്, എം.എല്‍.എമാരായ എ.കെ.എ അഷ്റഫ്, എന്‍.എ നെല്ലിക്കുന്ന്, സി.എച്ച് കുഞ്ഞമ്പു, എം രാജ ഗോപാല്‍, നഗരസഭ ചെയര്‍പേഴ്സണ്‍ കെ വി സുജാത തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് ഇഫ്താര്‍ സംഗമവും കലാപരിപാടികളും നടക്കും. ഉച്ചക്ക് രണ്ടിന് ഭരണഘടനയെയും പൗരാവകാശങ്ങളെയും ആസ്പദമാക്കി സെമിനാര്‍ നടക്കും.
1949 ജുലൈ നാലിനാണ് ഹൊസ്ദുര്‍ഗില്‍ ആദ്യമായി മുനിസിഫ് കോടതി സ്ഥാപിക്കുന്നത്.ഒമ്പത് അഭിഭാഷകരുമായിട്ടാണ് കോടതി ആദ്യം പ്രവര്‍ത്തനം തുടങ്ങിയത്.ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്കിന് കീഴിലുള്ള ഒരു വാടക കെട്ടിടത്തില്‍ ആരംഭിച്ച മുന്‍സിഫ് കോടതി പിന്നീട് കോട്ട ച്ചേരിയില്‍ ഒരു വാടക കെട്ടിടത്തി ലെക്ക് മാറി യെങ്കിലും അധികം വൈകാ തെ ഇ പ്പോഴത്തെ പുതിയ കോട്ടയിലെ കോടതി സമുച്ചയത്തി ലെക്ക് മാറുകയായിരുന്നു.1952-ല്‍ ഒരു അഡീഷണല്‍ മുനിസിഫല്‍ കോടതിയും പിന്നീട് ഹൊസ്ദുര്‍ഗ് സബ് കോടതി സ്ഥാപിക്ക പ്പെട്ടു.നിലവില്‍ 300 ഓളം അഭിഭാഷകര്‍ ഹോസ്ദുര്‍ഗ് കോടതിയില്‍ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നുണ്ട്. അതില്‍ എഴുപത് പേര്‍ വനിതകളാണ്. പത്ര സ മ്മേളനത്തില്‍ ബാര്‍ അസോസി യേഷന്‍ പ്രസിഡന്റ് അഡ്വ.എം.സി ജോസ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.പി അപ്പുക്കുട്ടന്‍, പ്രോഗ്രാം കണ്‍വീനര്‍ അഡ്വ.പി നാരായാണന്‍, ബാര്‍ അ സോസി യേഷന്‍ സെക്രട്ടറി അഡ്വ.പി.കെ സതീഷന്‍, ട്രഷറര്‍ അഡ്വ.മാത്യു, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.എം ജയചന്ദ്രന്‍, അഡ്വ.വി നോദ് കുമാര്‍, പി.എന്‍ കുമാര്‍ രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ സംബന്ധിച്ചു.

 

Spread the love
error: Content is protected !!