മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സി ഐ ടി യു ) കാഞ്ഞങ്ങാട് ഏരിയതല കുടുംബ സംഗമം നടന്നു: ജില്ലാ സെക്രട്ടറി ടി.എം.സത്യനാരായണന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : എല്‍ ഡി എഫ് കാസര്‍കോട് ലോകസഭാ മണ്ഡലം സ്ഥാനാര്‍ത്ഥി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ വിജയിപ്പിക്കാന്‍ മുഴുവന്‍ ക്ഷേത്ര ജീവനക്കാരും ആചാരസ്ഥാനികരും, തെയ്യം കലാകാരന്‍മാരും രംഗത്തിറങ്ങണമെന്ന് മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സി ഐ ടി യു ) കാഞ്ഞങ്ങാട് ഏരിയ തല കുടുംബ സംഗമം ആഹ്വാനം ചെയ്തു. ശ്രീ മഡിയന്‍ കൂലോം ക്ഷേത്ര പരിസരത്ത് വെച്ച് നടന്നു. ജില്ലാ സെക്രട്ടറി ടി.എം. സത്യനാരായണന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഉണ്ണി പാലത്തിങ്കാല്‍ അദ്ധ്യക്ഷനായി.
ജില്ലാ കമ്മറ്റി അംഗങ്ങളായ സി.എം.മനോജ്കുമാര്‍ മധുരക്കാട്, എന്‍.എം ദിനേശന്‍ മടിക്കൈ എന്നിവര്‍ സംസാരിച്ചു. എസ്.എ.ശ്രീനിവാസന്‍ നമ്പൂതിരി മധുരക്കാട് സ്വാഗതം പറഞ്ഞു.

 

Spread the love
error: Content is protected !!