ആയുര്‍വേദ മരുന്ന് കടയിലെ 79 കാരിയുടെ മുഖത്ത് സ്‌പ്രേ അടിച്ച് സ്വര്‍ണമാല പൊട്ടിച്ച പ്രതി അറസ്റ്റില്‍: ഇത് രണ്ടാം തവണയാണ് ഈ വൃദ്ധയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിക്കുന്നത്

കുറ്റിക്കോല്‍ : 79കാരിയുടെ മുഖത്ത് സ്‌പ്രേ അടിച്ച്കഴുത്ത് ഞെരിച്ചശേഷം സ്വര്‍ണമാല പൊട്ടിച്ചു. പ്രതിയെ നാട്ടുകാര്‍ ഓടിച്ച് പിടികൂടി. ബന്തടുക്ക പടുപ്പില്‍ തിങ്കളാഴ് രാവിലെ 10 മണിയോടെയാണ് സംഭവം. പടുപ്പില്‍ ആയുര്‍വേദ മരുന്ന് കട നടത്തുന്ന പടുപ്പ് കുന്നുംപുറത്ത് പാര്‍ത്ഥന്റെ ഭാര്യ തങ്കമ്മ (79) ന്റെ ഒന്നേകാല്‍ പവന്‍ മാലയാണ് കവര്‍ന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ബന്തടുക്ക കക്കച്ചാലിലെ ഹരിപ്രസാദ് (59)നെ ബേഡകം എസ് ഐ .എന്‍ സി.സനീഷ് കുമാര്‍ അറസ്റ്റ് ചെയ്തു. മരുന്ന് വാങ്ങാനെന്ന വ്യാജേന കടയില്‍ കയറിയ പ്രതി സ്ത്രീയുടെ കഴുത്ത് ഞെരിച്ച് എന്തോ സ്‌പ്രേ അടിച്ച് മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പ്രതിയെ പിന്‍തുടര്‍ന്ന് പിടികൂടിയത്. പ്രതിയുടെ പക്കല്‍ നിന്നും പൊട്ടിച്ച മാല കണ്ടെടുത്തു . ടാപ്പിംങ്ങ് തൊഴിലാളിയാണ്.
പ്രതി കോടതിയില്‍ ഹാജരാകും. .ഒരു വര്‍ഷം മുമ്പ് ബൈക്കില്‍ കടയില്‍ എത്തിയ യുവാവ് ഇതേ വയോധികയുടെ അഞ്ച് പവന്‍ സ്വര്‍ണമാല മറ്റൊരു പ്രതിയും തട്ടിയെടുത്തിരുന്നു.

Spread the love
error: Content is protected !!