കാഞ്ഞങ്ങാട്: ലോകസഭ തിരിഞ്ഞെടുപ്പിന്റ ഭാഗമായി കള്ളപ്പണം ഇറക്കുന്നത് തടയാനായി ഹോസ്ദുര്‍ഗ് പോലീസ് നടത്തി വരുന്ന വാഹനപരിശോധനയുടെ ഭാഗമായി കാഞ്ഞങ്ങാട് കുശാല്‍ നഗറില്‍ വച്ച് കാറില്‍ കടത്തുകയായിരുന്ന അരക്കോടിയോളം രൂപ ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ എം പി ആസാദിന്റെ നേതൃത്വത്തില്‍ ഉള്ള സ്‌ക്വാഡ് പിടിച്ചെടുത്തു. പുതുതായി ചാര്‍ജ് എടുത്ത കാഞ്ഞങ്ങാട് ഡി വൈ എസ് പി.വി വി ലതീഷിന്റെ മേല്‍നോട്ടത്തില്‍ ഹോസ്ദുര്‍ഗ് സ്റ്റേഷന്‍ പരിധിയില്‍ നടത്തി വരുന്ന വാഹന പരിശോധനയുടെ ഭാഗമായാണ് കള്ളപ്പണം പിടിച്ചെടുത്തത്.
ചെങ്കള എതിര്‍ത്തോട് സ്വദേശി മൊയ്ദീന്‍ ഷാ യുടെ കൈയ്യില്‍ നിന്നാണ് തുക കണ്ടെടുത്തത്. കാസര്‍കോട് ഭാഗത്ത് നിന്നും പടന്ന ഭാഗത്തേക്ക് പണം കടത്താന്‍ ശ്രമിക്കവെയാണ് പ്രതിയെ പിടികൂടിയത്. ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ എം പി ആസാദ്, സബ് ഇന്‍സ്പെക്ടര്‍ സുഭാഷ്, കാസര്‍കേട് എസ് പി. സ്‌ക്വാഡ് അംഗങ്ങളായ . അബൂബക്കര്‍ കല്ലായി, ശിവകുമാര്‍, രാജേഷ് മാണിയാട്ട്, ജിനേഷ് കുട്ടമത്ത്, നിഖില്‍ മലപ്പില്‍ എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും വാഹന പരിശോധന ശക്തമാക്കുമെന്നും കഞ്ചാവ്, മയക്കമരുന്ന് വ്യാപനം അടക്കം തടയാനുള്ള നടപടി തുടരുമെന്ന് ഹോസ്ദുര്‍ഗ് എസ്.എച്ച്. ഒ എം. പി. ആസാദ് അറിയിച്ചു