പീഡനം: മേല്‍പ്പറമ്പ് പോലീസ് നാല് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു

മേല്‍പ്പറമ്പ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡനത്തി നിരയാക്കിയെന്ന പരാതിയില്‍ മേല്‍പറമ്പ് പോലീസ് നാല് പോ ക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.അംഗന്‍വാടിയില്‍ പഠിക്കുന്ന കാലത്ത് ലൈംഗീകമായി പീഡി പ്പിച്ചുവെന്ന സ്റ്റേഷന്‍ പരിധിയില്‍ പഠിക്കുന്ന 12, 13 വയസ് പ്രായമുള്ള പെണ്‍കുട്ടികളുടെ പരാതിയിലാണ് പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തത്. ഒരു കുട്ടിയെ അമ്മയുടെ രണ്ടാം ഭര്‍ത്താവും അയല്‍വാസികളുമാണ് പീഡിപ്പിച്ചത്. ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.
കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് അംഗന്‍വാടിയിലെ പഠനകാലത്തെ പീഡന വിവരം പെണ്‍കുട്ടികള്‍ പുറത്തു പറഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിലും പോലീസിലും വിവരം കൈമാറുകയായിരുന്നു. സംഭവം നടക്കുന്ന കാലത്ത് കുട്ടികള്‍ രാജപുരം, വെള്ളരിക്കുണ്ട് സ്റ്റേഷന്‍ പരിധിയിലായിരുന്നു താമസം. കേസെടുത്ത മേല്‍പ്പറമ്പ് പോലീസ് സംഭവം നടന്നത് രാജപുരത്തും വെള്ളരിക്കുണ്ട് സ്റ്റേഷന്‍ പരിധിയിലുമായതിനാല്‍ കേസ് അതാത് സ്റ്റേഷനുകളിലേക്ക് മാററി

 

Spread the love
error: Content is protected !!