നീലേശ്വരം ഗവ. എല്‍.പി. സ്‌കൂള്‍ കുട്ടികള്‍ക്ക് അധ്യാപകര്‍ക്കും വാടക ക്കെട്ടിടത്തില്‍ നിന്ന് മോചനമായി. നീലേശ്വരം നഗരസഭാ കാര്യാലയത്തോട് ചേര്‍ന്ന സ്‌ക്കൂളിന്റെ 2.87 കോടി രൂപ ചെലവില്‍ പണിത കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. ലിഫ്റ്റ് സംവിധാനത്തോടെ പണിത സംസ്ഥാനത്തെ ആദ്യ സര്‍ക്കാര്‍ എല്‍.പി സ്‌കൂളാണിത്. നീലേശ്വരത്തെ ഓട്ട് കമ്പനിയിലെ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയെന്ന ലക്ഷ്യത്തോടെ ബാസല്‍ മിഷന്‍ 1888-ല്‍ തുടങ്ങിയ വിദ്യാലയമാണ് ഇന്നത്തെ നീലേശ്വരം ഗവ. എല്‍. പി. സ്‌കൂള്‍.
1915-വരെ മിഷന്‍ പ്രവര്‍ത്തകന്‍ എം.ആറോണ്‍ സ്ഥാപന മേധാവിയായി തുടര്‍ന്നു. 1935-ല്‍ കെട്ടിടം തീപിടിച്ച് നശിച്ചു. പുതിയ സ്ഥലത്ത കെട്ടിടം പണിതു. 1975- വരെ നാലാംതരം വരെ ഓരോ ഡിവിഷനുണ്ടായിരുന്നു. പിന്നീട് കുട്ടികളുടെ എണ്ണം വര്‍ധിച്ചു. രണ്ടാ യിരത്തോടെ കുട്ടികളുടെ എണ്ണത്തില്‍ വീണ്ടും കുറവ് വന്നുതുടങ്ങി. പി.ടി.എ. ഇടപെടല്‍ മുഖേനെ ആ സ്ഥിതി മാറിവന്നു. ഇപ്പോഴിതാ നഗരമധ്യത്തില്‍ 31 സെന്ററില്‍ പുതിയ ഹൈടെക് കെട്ടിടം ഉദ്ഘാടനം ചെയ്തിരിക്കുകയാണ്. 265 കുട്ടികള്‍ ഇപ്പോള്‍ ഇവിടെ പഠിക്കുന്നുണ്ട്.
പ്രീപ്രൈമറിക്ക് വര്‍ണക്കൂടാരമൊരുക്കാന്‍ എസ്.എസ്. കെ. 10 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചു. ഉദ്ഘാടന ചടങ്ങില്‍ ആദ്യാവസാനം സ്‌ക്കൂളിന്റെ ചുമതലക്കാരനായി നിന്ന എം.രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനായി. കെട്ടിടത്തിന്റെ റിപ്പോര്‍ട്ടവതരണം വി.സജിത്ത് നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വി ശാന്ത സ്വാഗതം പറഞ്ഞു. വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.പി. രവീന്ദ്രന്‍, പി.ഭാര്‍ഗ്ഗവി, വി.ഗൗരി, ഷംസുദ്ദീന്‍ അറിഞ്ചിറ, ടി.പി.ലത, വാര്‍ഡ് കൗണ്‍സിലര്‍മാരായ പി.ബിന്ദു, ഇ.ഷജീര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. നന്ദികേശന്‍, നഗരസഭ സെക്രട്ടറി കെ.മനോജ് കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എം.രാജന്‍, ഏറുവാട്ട് മോഹനന്‍, രമേശന്‍ കാര്യങ്കോട്, അഡ്വ. കെ.പി.നസീര്‍, മമ്മു കോട്ടപ്പുറം, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, സുരേഷ് പുതിയേടത്ത് പി.യു. വിജയകുമാര്‍, കെ.വി.ചന്ദ്രന്‍, എം.ജെ. ജോയ്, പി.ടി.എ പ്രസിഡന്റ് പി.കെ..രതീഷ്, പി.യു.ദിനചന്ദ്രന്‍ മാസ്റ്റര്‍, എസ്.എം.സി ചെയര്‍മാന്‍ എം.വി.ദീപു, മദര്‍ പി.ടി.എ ഇ.വി.ബിന്ദു, സ്ഞ്ജയ്മാരാര്‍, എന്നിവര്‍ സംസാരിച്ചു. സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ് എ.വി.ഗീതനന്ദിപറഞ്ഞു.