എന്‍ഡിഎ കാസര്‍കോട് ലോകസഭാ മണ്ഡലം നേതൃയോഗം ചേര്‍ന്നു

കാസര്‍കോട് :ആസന്നമായ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എല്‍ അശ്വിനിയെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാനായി ബൂത്ത് തലം വരെ എന്‍ഡിഎ പ്രവര്‍ത്തന സജ്ജമായിരിക്കുകയാണെന്ന് ലോകസഭാ നേതൃയോഗത്തില്‍ വിലയിരുത്തല്‍.
ബി.ജെ.പി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി കെ. സുഭാഷ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ലോക്‌സഭാ മണ്ഡലം ചെയര്‍മാനും ബിജെപി ജില്ലാ പ്രസിഡന്റുമായ രവീശ തന്ത്രി കുണ്ടാര്‍ , ലോക്‌സഭാമണ്ഡലം കണ്‍വീനറും ബിഡിജെഎസ് ജില്ലാ പ്രസിഡണ്ടുമായ ഗണേശ് പാറക്കട്ട, ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ബിജെപി ഉത്തരമേഖലാ ജനറല്‍ സെക്രട്ടറി സുരേഷ്‌കുമാര്‍ ഷെട്ടി, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ. വേലായുധന്‍, വിജയ്കുമാര്‍ റൈ, മുതിര്‍ന്ന നേതാക്കളായ അഡ്വ. വി. ബാലകൃഷ്ണ ഷെട്ടി, കെ. സതീഷ് ചന്ദ്ര ഭണ്ഡാരി, അഡ്വ കെ. മനോജ് കുമാര്‍, പ്രമീളാ സി. നായിക് , കെ.കെ. നാരായണന്‍, രാമകൃഷ്ണന്‍ വാഴുന്നോറടി, സുമിത്ത് ലാല്‍, രാമചന്ദ്ര ആചാരി, എം.കെ, സീജി, അഡ്വ. പി.കെ.വിജയന്‍, എന്നിവര്‍സംബന്ധിച്ചു.

Spread the love
error: Content is protected !!