കാഞ്ഞങ്ങാട്: ജനാധിപത്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യ സര്‍ക്കാറായി മോദി സര്‍ക്കാര്‍ മാറിയെന്നും ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ 167 ആം സ്ഥാനത്തേക്ക് ചുരുങ്ങിയെന്നും മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍/ കാഞ്ഞങ്ങാട് തെക്കേപ്പുറം നൂര്‍ മഹല്‍ കോമ്പൗണ്ടില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു തങ്ങള്‍. മോദിയുടെ ഏകാധിപത്യ ഭരണമാണ് രാജ്യത്ത് നടക്കുന്നത്. വോട്ടിങിലൂടെ ജയിച്ച് വന്നവര്‍ ജനാധിപത്യത്തെ പാടെ അവഗണിച്ച് ഭരണഘടനയെ മറന്നാണ് പത്തുവര്‍ഷം രാജ്യം ഭരിച്ചത്. രാജ്യത്തിന്റെ സമ്പന്നമായ ഭൂതകാലത്തെ ചവിട്ടിമെതിച്ചാണ് ഭരണ കര്‍ത്താക്കള്‍ മുന്നോട്ടു പോകുന്നത്. ഇന്ത്യയിലെ ബഹുസ്വരത, മതേതരത്വം, സംസ്‌കാരം തുടങ്ങിയവ കൊണ്ടു തന്നെ ഇന്ത്യയെ ലോകരാജ്യങ്ങള്‍ ബഹുമാനിച്ചിരുന്നു എന്നാല്‍ ഇതെല്ലാം ഇന്ന് നരേന്ദ്ര മോദി ഭരണകൂടം നശിപ്പിച്ചു.
തൊഴിലില്ലായ്മ, വിലക്കയറ്റം മാത്രമല്ല വര്‍ഗ്ഗീയ കലാപ ങ്ങളും രാജ്യത്ത് വര്‍ദ്ധിച്ചു. അതു കൊണ്ടു തന്നെ ഇന്ത്യയുടെ സ്ഥാനം പിന്നോട്ട് പോയി. കോര്‍പറേറ്ററുകളെ സുഖിപ്പിക്കുന്ന അജണ്ടയുമായി ബി.ജെ.പി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് കൊണ്ട് ഇന്ത്യയില്‍ തൊഴിലില്ലായ്മ വര്‍ധിച്ചു. യുവാക്കള്‍ ജോലി തേടി വിദേശ രാജ്യങ്ങളിലേക്ക് പറന്നു.
രാജ്യം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെ കാറ്റില്‍ പറത്തിയ മോദി സര്‍ക്കാറിനെ താഴെ ഇറക്കാന്‍ ഇന്ത്യ മുന്നണി സജ്ജമായിരിക്കുന്നു. ഇന്ത്യ ആരാണ് ഭരിക്കേണ്ടതെന്ന് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളാണ് ഇതുവരെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത്തവണയത് മാറും.
കര്‍ണാടക, തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ ഇന്ത്യ മുന്നണി വലിയ നേട്ടമുണ്ടാക്കും. ആ മുന്നേറ്റത്തിന് കേരളം കരുത്ത് പകരും. തങ്ങള്‍ പറഞ്ഞു . യുഡിഎഫ് ജില്ലാ ചെയര്‍ മാന്‍ കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു.
എ.ഐ. സിസി ജനറല്‍ സെക്രട്ടറി പി.സി വിഷ്ണുനാഥ് എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി.
മുസ് ലിം ലീഗ് സംസ്ഥാന ട്രഷറര്‍സി.ടി അഹമ്മദലി, ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍, എം.എല്‍.എമാരായ എന്‍എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍, മുസ് ലിം ലീഗ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹിമാന്‍, കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.ടി സഅദുല്ല, ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് വണ്‍ ഫോര്‍ അബ്ദുള്‍ റഹ്‌മാന്‍, മുസ് ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ബഷീര്‍ വെളളിക്കോത്ത്, പ്രൊഫ. അജയ് കുമാര്‍ കോടോത്ത്, മുന്‍ എം.എല്‍.എ കെ.പി കുഞ്ഞിക്കണ്ണന്‍, കെ.പി സിസി ജനറല്‍ സെക്രട്ടറിമാരായ സോണി സെബാസ്റ്റ്യന്‍, ബാലകൃഷ്ണന്‍ പെരിയ, കെ നീലക ണ്ഠന്‍, എം ഹസൈനാര്‍, സൈമണ്‍ അലക്‌സ് എന്നിവര്‍ പ്രസംഗിച്ചു. ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസല്‍സ്വാഗതവും അഡ്വ.പി.വി സുരേഷ്നന്ദിയുംപറഞ്ഞു