മുട്ടിച്ചരല്‍ മണ്ടേങ്ങാനം റോഡ് ഗുരുപുരം പാടി റോഡില്‍ ബന്ധിപ്പിച്ചു:  പഞ്ചായത്ത് വൈ. പ്രസിഡന്റ് പി.ദാമോദരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു

ഇരിയ : 50 വര്‍ഷത്തിന് ശേഷം മണ്ടേങ്ങാനം റോഡ് ബന്ധിപ്പിച്ചു. പാറപ്പള്ളി.കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡില്‍ 50 വര്‍ഷത്തിലധികമായി നിര്‍മ്മിച്ച മുട്ടിച്ചരല്‍ മണ്ടേങ്ങാനം റോഡ് ഗുരുപുരം പാടി റോഡില്‍ ബന്ധിപ്പിച്ചു. മണ്ടേങ്ങാനത്തുകാരുടെ നിരവധി വര്‍ഷത്തെ ആവശ്യവും സ്വപ്നവുമായിരുന്നു ഈ റോഡ് ബന്ധിപ്പിക്കുക എന്നത്.വാര്‍ഡ് മെമ്പര്‍ പി.ദാമോദരന്റെ നേതൃത്വത്തില്‍ സ്ഥലമുടമകളെ സമീപിച്ച് സമ്മതം വാങ്ങി നാട്ടുകാരുടെ സഹായത്തോടെയാണ് അര കിലോമീറ്റര്‍ നീളം വരുന്ന റോഡിന്റെ പണി പൂര്‍ത്തീകരിച്ചത്.തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കള്‍വര്‍ട്ടും ഈ റോഡില്‍ നിര്‍മ്മിച്ചു.റോഡ് സൗകര്യമില്ലാത്തതിനാല്‍ തരിശായി കിടന്ന മണ്ടേങ്ങാനം പാടശേഖരത്തിലേക്കും ഇതിന്റെ ഭാഗമായി റോഡ് നിര്‍മ്മിച്ചു നല്‍കാന്‍ കഴിഞ്ഞു.റോഡിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡന്റുമായ പി.ദാമോദരന്‍ നിര്‍വ്വഹിച്ചു. എം.തമ്പാന്‍ അദ്ധ്യക്ഷത വഹിച്ചു.മുന്‍ മെമ്പര്‍ പി.എല്‍.ഉഷ, വാര്‍ഡ് കണ്‍വീനര്‍ പി.ജയകുമാര്‍, എന്നിവര്‍ സംസാരിച്ചു.രതീഷ് സ്വാഗതവും രഞ്ജുഷ നന്ദിയും പറഞ്ഞു.

 

Spread the love
error: Content is protected !!