കാഞ്ഞങ്ങാട്: കാശ്യപ വേദാ റിസര്‍ച്ച് ഫൗണ്ടേഷന്‍ കാഞ്ഞങ്ങാട് വേദi വാഹിനിയുടെ ആഭിമുഖ്യത്തില്‍, അമൃത കീര്‍ത്തി ആചാര്യ ശ്രീ രാജേഷിന്റെ നേതൃത്വത്തില്‍ ജ്ഞാനയജ്ഞവും ധ്യാന പരിശീലനവും കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടന്നു. ജീവിത വിജയത്തിനും കുട്ടികളെ നന്നായി വളര്‍ത്തുന്നതിനും വേണ്ടി വൈദിക ഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ ഊന്നിയായിരുന്നു പ്രഭാഷണം, കുട്ടികളില്‍ ധാര്‍മ്മിക മൂല്യം വളര്‍ത്തുന്നതിനായി ചെറുപ്രായത്തില്‍ത്തന്നെ പഞ്ചതന്ത്രoകഥകളും സുഭാഷിതങ്ങളും പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നി പറഞ്ഞു. ആധുനിക ജീവിതത്തിലെ മാനസികസംഘര്‍ഷങ്ങളില്‍ നിന്നും മുക്തി നേടുന്നതിനുള്ള ധ്യാന പരിശീലനവും നടന്നു. ശ്രീ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, വേണുഗോപാലന്‍ നമ്പ്യാര്‍, നാലപ്പാടന്‍ പത്മനാഭന്‍, ഗണേഷ് ജി എന്നിവര്‍ പങ്കെടുത്ത ചടങ്ങ് ജനപങ്കാളിത്തം കൊണ്ട്ശ്രദ്ധേയമായി