എസ് കെ ജി എം എ യു പി സ്‌ക്കൂള്‍ 62-ാം വാര്‍ഷികാഘോഷവും പ്രീ പ്രൈറി ഫെസ്റ്റും സംഘടിപ്പിച്ചു

കരിന്തളം: കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്‌ക്കൂള്‍ 62-ാം വാര്‍ഷികാഘോഷവും പ്രി പ്രൈമറി ഫെസ്റ്റും വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പ്രി പ്രൈമറി കുട്ടികളുടെ കലാപരിപാടികള്‍, സ്‌ക്കൂള്‍ കുട്ടികളുടെയും അധ്യാപകര്‍ , പി ടി എ , മദര്‍ പി ടി എ അംഗങ്ങളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി. പരിപാടിയിലെ വൈവിദ്ധ്യവും ജനപങ്കാളിത്തവും കൊണ്ട് വാര്‍ഷികാഘോഷം ശ്രദ്ധേയമായി. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി ഉദ്ഘാടനം ചെയ്തു .പി ടി എ പ്രസിഡന്റ് വി വി രാജമോഹനന്‍ അധ്യക്ഷത വഹിച്ചു. നെഹ്‌റു കോളേജ് മലയാളം വിഭാഗം മേധാവി ഡോ: ധന്യ കീപ്പേരി മുഖ്യാഥിതിയായി. സ്‌ക്കൂള്‍ മാനേജര്‍ കെ വിശ്വനാഥന്‍ ഉപഹാരസമര്‍പ്പണം നടത്തി. വിവിധ മേഖലയില്‍ വിജയികളായ കുട്ടികളെ വാര്‍ഡ് മെമ്പര്‍ കെ വി ബാബു അനുമോദിച്ചു. ഈ വര്‍ഷം പി ടി എ കമ്മറ്റിയില്‍ നിന്നും ഒഴിവാകുന്ന പ്രസിഡന്റ് വിവി രാജമോഹന്‍ , എക്‌സിക്യൂട്ടീവ് അംഗം വി കെ ഗിരീഷ് എന്നിവര്‍ക്കുള്ള സ്‌നേഹോപഹാര വിതരണം ഡോ : ധന്യ കീപ്പേരി നിര്‍വഹിച്ചു. പി വി ഇന്ദുലേഖ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മദര്‍ പി ടി എ പ്രസിഡന്റ് സിന്ധു വിജയകുമാര്‍,പി ടി എ വൈസ് പ്രസിഡന്റ് ടി സിദ്ധിക്, സ്‌ക്കൂള്‍ ലീഡര്‍ മാസ്റ്റര്‍ ജസ്റ്റിന്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ ജോളി ജോര്‍ജ് കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ പി ബൈജുനന്ദിയുംപറഞ്ഞു

Spread the love
error: Content is protected !!