പുണ്യമാസത്തെ വരവേറ്റ് റംസാന്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് അജാനൂര്‍ കടപ്പുറം മുസ്‌ളിം ജമാഅത്ത് കമ്മിറ്റി

കാഞ്ഞങ്ങാട്: ത്യാഗനിര്‍ഭരമായ പുണ്യ റംസാന്‍ വ്രതാനുഷ്ഠാനങ്ങള്‍ക്ക് സമാരഭം കുറിച്ച് അജാനൂര്‍ കടപ്പുറം മുസ്‌ളീം ജമാഅത്ത് കമ്മിറ്റിയുടെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രൗഡോജ്വല തുടക്കമായി.
ജമാഅത്ത് പരിധിയിലുള്ള നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം നടന്നു.ജമാഅത്ത് സെക്രട്ടറി അബ്ബാസ് പാലായിയുടെ അദ്ധ്യക്ഷതയില്‍ അജാനൂര്‍ കടപ്പുറം മുസ്‌ളീം ജമാഅത്ത് പ്രസിഡണ്ട് എ. ഹദീദ് ഹാജി വിതരണോല്‍ഘാടനം നിര്‍വ്വഹിച്ചു.ഖത്തീബ് അഷറഫ് ദാരിമി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. സി.എച്ച്.മജീദ്,കെ.എം.അഹമ്മദ്,കെ.സി.ഹംസ,എ. അബ്ദുള്ള,ജാഫര്‍ പാലായി,സിറാജ് പാലക്കി, എം.കെ.മുഹമ്മദ് കുഞ്ഞി, കെ.പി.ഷൗക്കത്തലി,എ.മുഹമ്മദ് കുഞ്ഞി,എസ്.കെ അബ്ദുള്ള,കെ.എച്ച് ഹമീദ് എന്നിവര്‍ സംബന്ധിച്ചു.

റംസാന്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കും കുറിച്ച് അജാനൂര്‍ കടപ്പുറം മുസ്ലിം ജമാഅത്ത് കമ്മിറ്റി നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഭക്ഷ്യധാന്യ കിറ്റിന്റെ വതരണോല്‍ഘാടനം ഉല്‍ഘാടനം ജമാഅത്ത് പ്രസിഡണ്ട് എ.ഹമീദ് ഹാജി നിര്‍വ്വഹിക്കുന്നു

Spread the love
error: Content is protected !!