കാഞ്ഞങ്ങാട് :മെയ് മാസത്തില്‍ കാഞ്ഞങ്ങാട് നടക്കുന്ന മെഗാ പൂരക്കളിയുടെ വിജയത്തിനായി
സംഘാടക സമിതി രൂപീകരണം നഗരസഭ ടൗണില്‍ നടന്നു. ടി. ഐ.മധുസൂതനന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.കെ.കുഞ്ഞിരാമന്‍ അധ്യക്ഷനായി. കെ.വേണുഗോപാലന്‍നമ്പ്യാര്‍,എ.ദാമോധരന്‍ മടിയന്‍ ,കെ. പി.ജയരാജന്‍,
സി. രാജന്‍ പെരിയ, എം.രാഘവന്‍, എന്‍.അശോകന്‍ കുമാര്‍,വീണ ദാമോധരന്‍ ,വി വി.സുനിത, എം ജി.പുഷ്പ,
മോഹനന്‍ മാസ്റ്റര്‍, പി.ദാമോധര പണിക്കര്‍,ഐശ്വര്യ കുമാരന്‍,സുകുമാരന്‍ വേലാശ്വരം, ശ്രീധരന്‍ ചെറുവത്തൂര്‍,
പ്രശാന്ത് സൗത്ത് തുടങ്ങിയവര്‍ സംസാരിച്ചു. അനീഷ് രാവണീശ്വരം സ്വാഗതവും ഗോപാലകൃഷ്ണ പണിക്കര്‍ നന്ദിയും പറഞ്ഞു .
കേരള പൂരക്കളി കലാ അക്കാദമി കാഞ്ഞങ്ങാട് മേഖല കമ്മിറ്റി ഉദുമ, നീലേശ്വരം, ചെറുവത്തൂര്‍ എന്നീ മേഖലാ കമ്മിറ്റികളുടെ സഹകരണത്തോടെയാണ് മെഗാ പൂരക്കളി നടക്കുക. ആയിരത്തില്‍പരം പൂരക്കളി കലാകാരന്മാരെ അണിനിരത്തിക്കും. 501 ജനറല്‍ കമ്മിറ്റിയും 101 അംഗം എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് രൂപീകരിച്ചത്.മുന്‍ എം എല്‍ എ. കെ.കുഞ്ഞിരാമന്‍ ,(ചെയര്‍മാന്‍) ,ഗോപാലകൃഷ്ണ പണിക്കര്‍ (ജനറല്‍ കണ്‍വീനര്‍), സി.രാജന്‍ പെരിയ(ട്രഷറര്‍).