കാഞ്ഞങ്ങാട് : വസ്ത്രവ്യാപാര രംഗത്ത് പുതുമയുടെ ഊടും പാവുമിടുന്ന ഇമ്മാനുവല്‍ സില്‍ക്സിന്റെ ക്യാഷ് ബാക് ഓഫറോടു കൂടിയ വെഡിങ് ഫെസ്റ്റ് നറുക്കെടുത്തു.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കാസറഗോഡ് ജില്ലാ ചെയര്‍മാനും സംസ്ഥാന ബാലാവകാശ കമ്മിഷന് നിയുക്ത അംഗവുമായ അഡ്വ.ബി.മോഹന്‍കുമാര്‍ നറുക്കെടുപ്പ് നിര്‍വഹിച്ചു. ഇമ്മാനുവല്‍ സില്‍ക്സ് സിഇഒ, ടി.ഒ.ബൈജു, ടി.പി.സക്കറിയ, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ മുത്തല് നാരായണന്, ഷോറൂം മാനേജര്‍ ടി.സന്തോഷ് എന്നിവര്‍ സംബന്ധിച്ചു. നൂതനമായ കലക്ഷന്‍, മറ്റാര്‍ക്കും നല്‍കാനാകാത്ത വില, വ്യത്യസ്തമായ കസ്റ്റമര്‍ സര്‍വീസ് എന്നിവയാണ് ഇമ്മാനുവല്‍ സില്‍ക്സിനെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഷോപ്പിങ് കേന്ദ്രമാക്കി മാറ്റുന്നത്. എല്ലാ പ്രായത്തിലും പെട്ട വ്യത്യസ്തമായ വസ്ത്രാഭിരുചിയുള്ള എല്ലാ ഉപഭോക്താക്കള്‍ക്കും പ്രിയങ്കരമായ വസ്ത്രശേഖരമാണ് ഇമ്മാനുവല്‍ സില്‍ക്സിനെ വസ്ത്രാലയങ്ങളില്‍ വ്യത്യസ്തമാക്കുന്നത്.