കളഞ്ഞു കിട്ടിയ പണമടങ്ങിയ പഴ്‌സ് ഉടമസ്ഥന് തിരിച്ചേല്‍പ്പിച്ച് സത്യസന്ധത തെളിയിച്ച് ഏഴാം തരം വിദ്യാര്‍ത്ഥി

നീലേശ്വരം : കുഞ്ഞിപ്പുളിക്കാലില്‍ വെച്ച് സെന്റ് ആന്‍സ് സ്‌ക്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയും വിനോദിന്റെ മകനുമായ ശ്രീശിവ നിനാണ് 7000 രൂപ അടങ്ങിയ പേഴ്‌സ് കളഞ്ഞ് കിട്ടിയത് . കുട്ടി ഉടനടി നീലേശ്വരം പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയും ചെയ്തു. ജിഡി ചാര്‍ജ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ വി രമേശന്‍ , പി ആര്‍ ഒ കെ.വി പ്രദീപ് എന്നിവര്‍ ബന്ധപ്പെട്ട് ഉടനെ പിലിക്കോട് വയല്‍ സ്വദേശിയായ കെ വി പ്രമോദിനെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും, കുട്ടി തന്നെ പേഴ്സ് ഉടമസ്ഥനെ ഏല്‍പ്പിച്ചു. സത്യസന്ധത കാട്ടിയ കുട്ടിയെ പോലീസ് ഉദ്യോഗസ്ഥര്‍അഭിനന്ദിച്ചു.

 

 

 

 

 

 

 

 

 

 

 

Spread the love
error: Content is protected !!