എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ കാഞ്ഞങ്ങാട്ട് നടന്നു: ഇ.ചന്ദ്രശേഖരന്‍ എംഎല്‍ എ ഉദ്ഘാടനം ചെയ്തു

വിജയ വിളംബരമായി പാർലമെന്റ്‌ മണ്ഡലം കൺവൻഷൻ കാഞ്ഞങ്ങാട്‌ എൽഡിഎഫ്‌ കാസർകോട്‌ ലോക്‌സഭാ മണ്ഡലം സ്ഥാനാർഥി എം വി ബാലകൃഷ്‌ണന്റെ വിജയത്തിനായി പാർലമെന്റ്‌ മണ്ഡലം തെരഞ്ഞെടുപ്പ്‌ കമ്മിറ്റി രൂപീകരിച്ചു. കൊവ്വൽപള്ളിയിൽ നടന്ന കൺവൻഷനിൽ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിനാളുകൾ പങ്കെടുത്തു. എൽഡിഎഫ്‌ വിജയത്തിനായി നാടൊരുങ്ങിയതിന്റെ വിളംബരമായി കൺവൻഷനിൽ പങ്കെടുത്ത വൻജനാവലി. എൽഡിഎഫ്‌ നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം കക്ഷി രാഷ്‌ട്രീയത്തിനപ്പുറം സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖരും പങ്കെടുത്തത്‌ ആവേശമായി.

സിപിഐ സംസ്ഥാന അസിസ്‌റ്റന്റ്‌ സെക്രട്ടറി ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. മുൻ എംപി പി കരുണാകരൻ അധ്യക്ഷനായി. കെപിസിസി സീനിയർ വൈസ്‌ പ്രസിഡന്റായിരുന്ന അഡ്വ. സി കെ ശ്രീധരൻ, കേരള കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി കുര്യാക്കോസ്‌ പ്ലാപറമ്പിൽ, എൻസിപി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ലതിക സുഭാഷ്‌, ഐഎൻഎൽ സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ്‌, കോൺഗ്രസ്‌ എസ്‌ സംസ്ഥാന സെക്രട്ടറി ബാബു ഗോപിനാഥ്‌, ജനാധിപത്യ കേരള കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അഡ്വ. എ ജെ ജോസഫ്‌, സിപിഐ കാസർകോട്‌ ജില്ലാ സെക്രട്ടറി സി പി ബാബു, ജെഡിഎസ്‌ ജില്ലാ പ്രസിഡന്റ്‌ കെ എം ബാലകൃഷ്‌ണൻ, ആർജെഡി ജില്ലാ പ്രസിഡന്റ്‌ ടി വി ബാലകൃഷ്‌ണൻ, കേരള കോൺഗ്രസ്‌ ബി ജില്ലാ പ്രസിഡന്റ്‌ പി ടി നന്ദകുമാർ, സിപിഐ എം കണ്ണൂർ ജില്ലാ ആക്ടിങ്‌ സെക്രട്ടറി ടി വി രാജേഷ്‌, എം രാജഗാേപാലൻ എംഎൽഎ എന്നിവർ സംസാരിച്ചു. എംഎൽഎമാരായ ടി ഐ മധുസൂദനൻ, എം വിജിൻ, കാസർകോട്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബേബി, കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ, സിനിമാ നടന്മാരായ പി പി കുഞ്ഞികൃഷ്‌ണൻ, അഡ്വ. സി ഷുക്കൂർ എന്നിവർ സംബന്ധിച്ചു. എൽഡിഎഫ്‌ ജില്ലാ കൺവീനർ കെ പി സതീഷ്‌ചന്ദ്രൻ സ്വാഗതം പറഞ്ഞു. അലാമിപ്പള്ളി പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്‌ പ്രവർത്തനമാരംഭിച്ച തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസ്‌ സിപിഐ എം കാസർകോട്‌ ജില്ലാ ആക്ടിങ് സെക്രട്ടറി സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനംചെയ്‌തു.

 

1501 അംഗ കമ്മിറ്റി

കാഞ്ഞങ്ങാട്‌

എൽഡിഎഫ്‌ കാസർകോട്‌ ലോക്‌സഭാ മണ്ഡലം സ്ഥാനാർഥി എം വി ബാലകൃഷ്‌ണന്റെ വിജയത്തിനായി 1501 അംഗ ജനറൽ കമ്മിറ്റിയും 351 അംഗ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയും രൂപീകരിച്ചു. സി പി ബാബു പ്രസിഡന്റും കെ പി സതീഷ്‌ചന്ദ്രൻ ജനറൽ കൺവീനറുമാണ്‌. വൈസ്‌ പ്രസിഡന്റുമാർ: അഡ്വ. സി കെ ശ്രീധരൻ, സി എച്ച്‌ കുഞ്ഞമ്പു, ഇ പി രാജഗോപാലൻ, താവം ബാലകൃഷ്‌ണൻ, ടി ഐ മധുസുദനൻ, പി ബേബി, ഷാനവാസ്‌ പാദൂർ, അഡ്വ. സി ഷൂക്കൂർ, കുര്യാക്കോസ്‌ പ്ലാപറമ്പിൽ, കരീം ചന്തേര, കെ എം ബാലകൃഷ്‌ണൻ, എം കുഞ്ഞമ്പാടി, മൊയ്‌തീൻകുഞ്ഞി കളനാട്‌, ലക്ഷ്‌മണ ഭട്ട്‌, പി ടി നന്ദകുമാർ, സണ്ണി അരമന.

കൺ വീനർമാർ: എം രാജഗോപാലൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, എം വിജിൻ, പി പി ദിവ്യ, സജി സെബാസ്‌റ്റ്യൻ, ഡോ. സി ബാലൻ, പി പി രാജു, വി വികൃഷ്‌ണൻ, എം ഹമീദ്‌ ഹാജി, വിജയൻ, സുരേഷ്‌ പുതിയേടത്ത്‌, രതീഷ്‌ പുതിയപുരയിൽ, സരിൻ ശശി, രജീഷ്‌ വെള്ളാട്ട്‌.

Spread the love
error: Content is protected !!