പാതിരാത്രി ഡ്രൈവര്‍മാര്‍ ഉറങ്ങാതിരിക്കാന്‍ വനിത വേദിയുടെ ചുക്കുകാപ്പി

പടന്നക്കാട് : ലോക വനിതദിനത്തില്‍ വ്യത്യസ്ത പരിപാടിയുമായി ഒഴിഞ്ഞവളപ്പ് നായനാര്‍ സ്മാരക വായന ശാലയിലെ വനിതാ വേദി പ്രവര്‍ത്തകര്‍. ദേശീയ പാതയില്‍ രാത്രി സമയങ്ങളില്‍ വാഹനം ഓടിച്ചു പോകുമ്പോള്‍ ഉറങ്ങാതിരിക്കാന്‍ നല്ല ചുക്കുകാപ്പി വിതരണം ചെയ്താണ് വനിത ദിനം ആഘോഷിച്ചത്. പടന്നാക്കാട് ദേശീയ പാതയോരത്ത് രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ വരെ ചുക്കുകാപ്പി വിതരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം ഹോസ്ദുര്‍ഗ് സബ് ഇന്‍സ്പെക്ടര്‍ പ്രേമരാജന്‍ നിര്‍വഹിച്ചു. ഹോസ്ദുര്‍ഗ് ജനമൈത്രി പോലീസ് ഓഫീസര്‍ പ്രമോദ് ടി വി,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷൈജു, ഗ്രന്ഥശാല സെക്രട്ടറി കെ. സന്തോഷ്, സിപിഎം ബ്രാഞ്ച് സെക്രട്ടറി ഒവി സുനില്‍ ,ടി വി രാജേഷ് , അഭിനന്ദ്, സുമേഷ് പുളിക്കാല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വനിത വേദി ഭാരവാഹികളായ ശാലിനി, ഉഷ, സജിത, ബേബി, സിന്ധു, ഷീബ, നീതു, സുവിജ എന്നിവര്‍ നേതൃത്വംകൊടുത്തു.

 

Spread the love
error: Content is protected !!