കാഞ്ഞങ്ങാട്: സിദ്ധാര്‍ത്ഥിനെ എസ്.എഫ്‌ഐ കൊന്നതാണ്.ഭരണകൂടം കാവലാണ്.സിദ്ധാര്‍ത്ഥിന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.എസ്.യു,യൂത്ത് കോണ്‍ഗ്രസ്,മഹിള കോണ്‍ഗ്രസ് അദ്ധ്യക്ഷന്മാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ജില്ലാ,കെ.എസ്.യു,യൂത്ത് കോണ്‍ഗ്രസ്,മഹിള കോണ്‍ഗ്രസ് അദ്ധ്യക്ഷന്മാര്‍ കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ ആരംഭിച്ച ഏകദിന ഉപവാസ സമരം നടത്തി . കെ.പി.സി.സി.സെക്രട്ടറി എം.അസിനാര്‍ ഉദ്ഘാടനം ചെയ്തു,
യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഷോണി.കെ.തോമസ് അദ്ധ്യക്ഷനായി. മുന്‍ എം.എല്‍.എ കെ.പി.കുഞ്ഞിക്കണ്ണന്‍,കെ.പി.സി.സി സെക്രട്ടറിമാരായ സൈമണ്‍ അലക്‌സ്,കെ.നീലകണ്ഠന്‍, കെ.പി.സി.സി മെമ്പര്‍ ഹക്കീം കുന്നില്‍ യു.ഡി.എഫ് കണ്‍വീനര്‍ എ.ഗോവിന്ദന്‍ നായര്‍,ഡി.സി.സി ഭാരവാഹികളായ പി.വി.സുരേഷ്,അഡ്വ.എ ഗോവിന്ദന്‍ നായര്‍,ധന്യ സുരേഷ്,കെ.പി.മോഹനന്‍,ഇ.ഷെജീര്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ ഉനൈസ് ബേഡകം, രാജേഷ് തമ്പാന്‍,സച്ചിന്‍.കെ.മാത്യു,,രതീഷ് കാട്ടുമാടം,റാഫി അഡൂര്‍,ശ്രീനാഥ് ബദിയടുക്ക,അക്ഷയ എസ്.ബാലന്‍,ദീപു കല്ല്യോട്ട്,ഷിബിന്‍ ഉപ്പിലകൈ,സിജോ അമ്പാട്ട്, മഹിള കോണ്‍ഗ്രസ് ഭാരവാഹികളായ സിന്ദു വലിയപറമ്പ, ശ്യാമള ,സരോജിനി ടീച്ചര്‍, വകെ.എസ്.യു ഭാരവാഹികളായ പ്രവാസ് ഉണ്ണിയാടന്‍,അശ്വിന്‍ കമ്പല്ലൂര്‍, വിഷ്ണു കാട്ട് മാടം,സാന്ദ്ര വി എം, നമിത ബന്തടുക്ക, വിഷ്ണു ബന്തടുക്ക, ഉനൈസ്എന്നിവര്‍ സംസാരിച്ചു.സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സമരനായകരായ കെ.എസ്.യു പ്രസിഡന്റ് ജവാദ് പുത്തൂര്‍,യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.ആര്‍.കാര്‍ത്തികേയന്‍,മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് മിനി ചന്ദ്രന്‍ എന്നിവര്‍ക്ക് ഡി.സി.സി.പ്രസിഡന്റ് പി.കെ.ഫൈസല്‍ നാരങ്ങനീര് നല്‍കിസമരം അവസാനിപ്പിച്ചു.