കാഞ്ഞങ്ങാട് : അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി വനിതകള്‍ക്കായി ബോധവത്കരണ ക്ലാസ്സ് നടത്തി. ആരോഗ്യം ആയുര്‍വേദത്തിലൂടെ എന്ന വിഷയത്തില്‍ നടത്തിയ ക്ലാസ് ജില്ലാ ആയുര്‍വേദ ഹോസ്പിറ്റലിലെ സ്ത്രീ രോഗ വിദഗ്ദ്ധ ഡോ .ശ്രുതി കോടോത്ത് ഉദ് ഘാടനം ചെയ്യുകയും ക്ലാസ്സിന് നേതൃത്വം നല്‍കുകയും ചെയ്തു. സൊസൈറ്റി പ്രസിഡന്റ് സി കുഞ്ഞിരാമന്‍ നായര്‍ അധ്യക്ഷത വഹിച്ചു. നളിനി പി, സുശീല രാജന്‍, ഗോകുലനന്ദന്‍ കെ എന്നിവര്‍ സംസാരിച്ചു. സൊസൈറ്റി ജനറല്‍ സെക്രട്ടറി ജോഷിമോന്‍ കെ ടി സ്വാഗതവും കെ പുഷ്പ നന്ദിയുംപറഞ്ഞു.