കാഞ്ഞങ്ങാട് ഐ എം എ യില്‍ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു.
കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുജാത ടീച്ചര്‍ ഉത്ഘാടനം ചെയ്തു.
റിട്ട കമാന്‍ഡര്‍ പ്രസന്ന ഇടയില്ലം വിശിഷ്ടാതിഥിയായി. കാഞ്ഞങ്ങാട് ഐ എം എ പ്രസിഡന്റ് ഡോ.വി. സുരേശന്‍ അധ്യക്ഷത വഹിച്ചു. ഐ എം എയുടെ വനിതാ വിഭാഗമായ വിമെന്‍ ഇന്‍ ഐ എം എ ഭാരവാഹികളുടെ സ്ഥാനാരോഹണവും ചടങ്ങിന്റെ ഭാഗമായി നടന്നു. വിമയുടെ പ്രസിഡന്റായി ഡോ. കൃഷ്ണകുമാരിയും സെക്രട്ടറിയായി ഡോ നീരജ നമ്പ്യാരും സ്ഥാനമേറ്റു. മുതിര്‍ന്ന ഡോക്ടര്‍മാരായ ഡോ. വിലാസിനി, ഡോ.എ. പദ്മിനി, ഡോ പദ്മിനി ഭട്ട് എന്നിവരെ ആദരിച്ചു. ജില്ലാ ചെയര്‍പേഴ്‌സണ്‍ ഡോ ദീപിക കിഷോര്‍, ഐ എം എ കേരള കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ ജ്യോതി കുമാര്‍, കാഞ്ഞങ്ങാട് ഐ എം എ സെക്രട്ടറി ഡോ ജോണ്‍ ജോണ്‍ കെ , ഡോ. ത്രേസ്യാമ്മ ജോസ് എന്നിവര്‍ സംസാരിച്ചു. ഡോക്ടര്‍മാരും കുടുംബാംഗങ്ങളും കലാപരിപാടികള്‍അവതരിപ്പിച്ചു.