വിഷുവിന് ഒരു മുറം പച്ചക്കറിക്ക് കാലിച്ചാനടുക്കം ആലത്തടി വയലില്‍ തുടക്കം

തായന്നൂര്‍: കോടോം ബേളുര്‍പഞ്ചായത്തില്‍
കാലിച്ചാനടുക്കം ആലത്തടി വയലില്‍ നൂറുമേനി വിളവെടുപ്പിനായി കര്‍ഷകര്‍ കാര്‍ഷിക സമൃദ്ധി കൊണ്ട് സമ്പന്നമായ ആലത്തടി വയലില്‍ പച്ചക്കറി കൃഷിയൊരുക്കി നാട്ടിലെ കര്‍ഷകര്‍.
രാവിലെ 6 മണി മുതല്‍ 8 മണി വരെയും
വൈകുന്നേരം 4 മണി മുതല്‍ 7 മണി വരെയുമാണ്. കര്‍ഷകര്‍ കൃഷിയിലേക്ക് ഇറങ്ങുന്നത്.
വെണ്ടയും ചീരയും പയറും, ബീന്‍സും ക്യാബേജും പച്ചമുളകും , പടവലവും, എന്നിവ സമൃദ്ധമായി വിളവെടുപ്പ് തുടങ്ങി കഴിഞ്ഞു.
വിഷുവിനെ വരവേല്‍ക്കുന്നതിന്, കണി വെള്ളരിയുടെ പണിയിലാണ് കര്‍ഷകര്‍
ആലത്തടി മുക്കൂട്മാവുപ്പാടി ശ്രീധരന്‍ എന്നയാളുടെ വയലിലാണ് കര്‍ഷകര്‍
പച്ചക്കറികൃഷിയൊരുക്കിയിരിക്കുന്നത്.
മധു ആമ്പിലേരി ശ്രീരാജ്, രാമകൃഷ്ണന്‍ , ബാലകൃഷ്ണന്‍ , മിഥുന്‍ രാജ്, മാധവന്‍,രാജീവന്‍, ജാനകി, അംബിക വിലാസിനി,സിജി, സിനി ,പത്മിനി എന്നിവര്‍ നേതൃത്വംവഹിക്കുന്നത്

 

Spread the love
error: Content is protected !!