പുതിയകണ്ടം യങ് വിങ്ങ്‌സ് ആര്‍ട്‌സ് ആന്റ് സ്പോര്‍ട്‌സ് ക്ലബ് വനിത വേദി അന്താരാഷ്ട്ര വനിത ദിനാഘോഷം ‘പെണ്മ’ 2024 സംഘടിപ്പിച്ചു

മാവുങ്കാല്‍: പുതിയ കണ്ടം യങ് വിങ്ങ്‌സ് ആര്‍ട്‌സ് ആന്റ് സ്പോര്‍ട്‌സ് ക്ലബ്ബിന്റെ വനിത വേദിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിത ദിനാഘോഷം ‘പെണ്മ’ 2024 പുതിയകണ്ടം സ്‌കൂളില്‍ വെച്ച് നടന്നു.
വനിതകള്‍ക്കായി health awareness ക്ലാസ്സും,32 വര്‍ഷം പുതിയകണ്ടം സ്‌കൂളില്‍ അധ്യാപികയായി സേവനം അനുഷ്ഠിച്ച ഹെഡ് മാസ്റ്ററായി വിരമിച്ച കാര്‍ത്യായനി ടീച്ചറെയും, പുതിയകണ്ടം നാട്ടിലെ 70 വയസ്സിന് മുകളില്‍ പ്രായമുള്ള ഇപ്പോഴും കര്‍ഷകവൃത്തിയില്‍ തുടരുന്ന കര്‍ഷകരെയും ആദരിച്ചു. ഷിബിന രാജീവന്‍ അധ്യക്ഷത വഹിച്ചു.
ഡോ.എം ജയന്തി, മുന്‍ മെമ്പര്‍ ഗീത ബാബുരാജ്, കുടുംബശ്രീ സി ഡി എസ് അംഗം സരോജിനി, ആശാവര്‍ക്കര്‍മാരായ പ്രീതി, വിമല, മദര്‍ പിടിഎ പ്രസിഡന്റ് രമിഷ എന്നിവര്‍ സംസാരിച്ചു.ധനില ഷാജി സ്വാഗതവും
ദേവപ്രിയ നന്ദിയും പറഞ്ഞു.

 

Spread the love
error: Content is protected !!